മഴ മാറി, ക്യാപിറ്റല്‍സും കെകെആറും കളത്തിലേക്ക്; ടോസ് വീണു, ടീമുകളില്‍ മാറ്റം

By Web Team  |  First Published Apr 20, 2023, 8:23 PM IST

ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം തുടങ്ങേണ്ടിയിരുന്നത്


ദില്ലി: ഐപിഎല്‍ പതിനാറാം സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് അല്‍പസമയത്തിനകം ഇറങ്ങും. ക്യാപ്റ്റല്‍സിന്‍റെ ഹോം മൈതാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. മഴ കാരണം വൈകിയ മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. കെകെആറിനായി ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റണ്‍ ദാസ് സീസണിലാദ്യമായി ഇറങ്ങുന്നതും ക്യാപിറ്റല്‍സ് കുപ്പായത്തില്‍ ഇന്ത്യന്‍ വെറ്ററൻ പേസര്‍ ഇഷാന്ത് ശര്‍മ്മ കളിക്കുന്നതും ശ്രദ്ധേയമാണ്. ഫിലിപ് സാള്‍ട്ടിന് ഐപിഎല്‍ അരങ്ങേറ്റമാണിത്. 

ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, അമാന്‍ ഹക്കീം ഖാന്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ആന്‍‌റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ്മ, മുകേഷ് കുമാര്‍. 

Latest Videos

undefined

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവന്‍: ജേസന്‍ റോയി, ലിറ്റണ്‍ ദാസ്(വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), മന്ദീപ് സിംഗ്, ആന്ദ്രേ റസല്‍, റിങ്കു സിംഗ്, സുനില്‍ നരെയ്‌ന്‍, കുല്‍വന്ത് ഖെജ്രോലിയ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി. 

കണക്കുകള്‍

ദില്ലിയിലെ അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മഴമൂലം മത്സരം ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. ഡല്‍ഹിക്ക് മാത്രമല്ല കൊല്‍ക്കത്തയ്‌ക്കും ഈ സീസണിന്‍റെ തുടക്കം അത്ര നല്ലതല്ല. കളിച്ച അഞ്ചില്‍ രണ്ട് മത്സരങ്ങളേ കെകെആര്‍ ജയിച്ചിട്ടുള്ളൂ. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കാനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ക്യാപിറ്റല്‍സിന് റിഷഭ് പന്തിന്‍റെയും കെകെആറിന് ശ്രേയസ് അയ്യരുടേയും അഭാവം തിരിച്ചടിയായി. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ കൊല്‍ക്കത്തയ്ക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ 31 തവണ ഏറ്റുമുട്ടിയതില്‍ നൈറ്റ് റൈഡേഴ്‌സ് 16 കളിയില്‍ ജയിച്ചപ്പോള്‍ 14 എണ്ണത്തില്‍ ജയം ക്യാപിറ്റല്‍സിനൊപ്പം നിന്നു.

Read more: തോല്‍വികള്‍ നാണംകെടുത്തുന്നതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിന് അടുത്ത തിരിച്ചടി; പേസര്‍ക്ക് പരിക്ക്

click me!