ഗുജറാത്തിനെതിരെ അക്സര്‍ പട്ടേല്‍ പന്തെറിയാതിരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഡേവിഡ് വാര്‍ണര്‍

By Web Team  |  First Published Apr 5, 2023, 7:33 PM IST

ഓപ്പണര്‍മാരെ നോര്‍ക്യ പുറത്താക്കിയതിന് പിന്നാലെ ഖലീല്‍ അഹമ്മദ് ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും വീഴ്ത്തി ചാമ്പ്യന്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പവര്‍പ്ലേക്ക് പിന്നാലെ ബൗളിംഗിനെത്തിയ കുല്‍ദീപ് യാദവിന് വിക്കറ്റെടുത്ത് ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കാനായില്ല.


ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തില്‍ ഡല്‍ഗി തോല്‍വി വഴങ്ങിയപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത് ഡല്‍ഹിയുടെ പ്രധാന സ്പിന്നറായ അക്സര്‍ പട്ടേല്‍ ഒറ്റ ഓവര്‍ പോലും പന്തെറിഞ്ഞില്ല എന്നതായിരുന്നു. ഗുജറാത്ത് ബാറ്റിംഗിനിറങ്ങിയപ്പോള്‍ പേസിനെ തുണക്കുമെന്ന് കരുതിയ പിച്ചില്‍ തുടക്കത്തിലെ അതിവേഗ പേസറായ ആന്‍റിച്ച് നോര്‍ക്യക്ക് പന്ത് നല്‍കുന്നതിന് പകരം ഖലീല്‍ അഹമ്മദിനെയും മുകേഷ് കുമാറിനുമാണ് വാര്‍ണര്‍ പന്തേല്‍പ്പിച്ചത്.

ഇത് മുതലെടുത്ത ഗുജറാത്ത് ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലും ആദ്യ രണ്ടോവറില്‍ 22 റണ്‍സടിച്ച് ഭേദപ്പെട്ട തുടക്കമിട്ടു. എന്നാല്‍ മൂന്നാം ഓവറില്‍ സാഹയെയും അഞ്ചാം ഓവറില്‍ ഗില്ലിനെയും ക്ലീന്‍ ബൗള്‍ഡാക്കി നോര്‍ക്യ പിന്നീട് ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി.  ഓപ്പണര്‍മാരെ നോര്‍ക്യ പുറത്താക്കിയതിന് പിന്നാലെ ഖലീല്‍ അഹമ്മദ് ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും വീഴ്ത്തി ചാമ്പ്യന്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും പവര്‍പ്ലേക്ക് പിന്നാലെ ബൗളിംഗിനെത്തിയ കുല്‍ദീപ് യാദവിന് വിക്കറ്റെടുത്ത് ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കാനായില്ല.

Latest Videos

ടീമിലെ മറ്റൊരു സ്പിന്നറായ അക്സര്‍ പട്ടേലിന് വാര്‍ണര്‍ പന്ത് നല്‍കിയതുമില്ല. എന്നാല്‍ അക്സറിനെക്കൊണ്ട് എറിയിക്കാതിരുന്നത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്നും മിച്ചല്‍ മാര്‍ഷ് ടീമിലുള്ളതുകൊണ്ട് പിച്ചിന്‍റെ സ്വഭാവം കണക്കിലെടുത്ത് പേസറെക്കൊണ്ട് എറിയിക്കുകയായിരുന്നുവെന്നും മത്സരശേഷം വാര്‍ണര്‍ പറഞ്ഞു. അക്സറിനെക്കാള്‍ ഫലപ്രദമാകുക കുല്‍ദീപ് ആകുമെന്നാണ് കരുതിയതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

സൂപ്പ‍ർ താരത്തിന്‍റെ പകരക്കാരൻ; '2 വർഷത്തിൽ അവന്‍റെ പ്രതിഭ എത്രത്തോളമെന്ന് വ്യക്തമാകും'; പുകഴ്ത്തി ഹാര്‍ദിക്

അക്സറിനെക്കൊണ്ട് പന്തറിയിക്കാതിരുന്ന വാര്‍ണറുടെ തീരമാനത്തെ കമന്‍റേറ്റര്‍മാരായ ആര്‍ പി സിംഗ് അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. അധികം റണ്‍സ് വഴങ്ങാതിരുന്നിട്ടും കുല്‍ദീപ് യാദവിന് തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കാനും അവസരമുണ്ടായില്ല. പേസിനെ തുണക്കുന്ന പിച്ചാണെന്നാണ് വിലയിരുത്തിയതെങ്കിലും ഡല്‍ഹി പേസര്‍മാരായ നോര്‍ക്യയും മുകേഷ് കുമാറും ഖലീല്‍ അഹമ്മദും ഓവറില്‍ 10 റണ്‍സിന് അടുത്ത് വിട്ടു നല്‍കുകയും ചെയ്തു.

click me!