ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസം; ധോണിയുടെ വലംകൈ പരിക്ക് മാറി പരിശീലനം പുനരാരംഭിച്ചു

By Web Team  |  First Published Apr 21, 2023, 1:57 PM IST

പതിനാറാം സീസണില്‍ കളിച്ച അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ദീപക് ചാഹറിന്‍റെ തിരിച്ചുവരവ് ഊര്‍ജമാകും


ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസം. പരിക്കിന്‍റെ പിടിയിലായിരുന്ന ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍ പരിശീലനം പുനരാരംഭിച്ചു. പന്തെറിയുന്ന ദൃശ്യങ്ങള്‍ താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ചാഹര്‍ ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ കളിക്കാന്‍ സാധ്യതയില്ല. എന്തായാലും ചാഹര്‍ പരിശീലനത്തില്‍ തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. 

പതിനാറാം സീസണില്‍ കളിച്ച അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ദീപക് ചാഹറിന്‍റെ തിരിച്ചുവരവ് ഊര്‍ജമാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിഎസ്‌കെയുടെ നിര്‍ണായക പേസറാണ് അദേഹം. ദീപക് ചാഹറിന്‍റെ ഫിറ്റ്‌നസ് പുരോഗതി സിഎസ്‌കെ മാനേജ്‌മെന്‍റ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ സിഎസ്‌കെയില്‍ ഏറ്റവും കൂടുതല്‍ ഇംപാക്‌ടുണ്ടാക്കാന്‍ കഴിയുന്ന ബൗളറാണ് ദീപക് ചഹാര്‍. ഐപിഎല്‍ കരിയറില്‍ 66 മത്സരങ്ങള്‍ കളിച്ച ദീപക് ചാഹര്‍ 59 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 13 റണ്ണിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പരിക്ക് കാരണം ഈ സീസണില്‍ മൂന്ന് മത്സരങ്ങളേ ചാഹറിന് കളിക്കാനായുള്ളൂ.

Latest Videos

undefined

ഐപിഎൽ പതിനാറാം സീസണില്‍ വിജയം തുടരാൻ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. വമ്പൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ലക്ഷ്യമിടുന്നതെങ്കില്‍ വിജയത്തോടെ അടിവാരത്ത് നിന്ന് കരകയറാനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെപ്പോക്കില്‍ എത്തിയിരിക്കുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങൾ ചെന്നൈയ്ക്കാണ് ആധിപത്യം. 18 തവണ ഏറ്റമുട്ടിയപ്പോൾ 13ലും സിഎസ്‌കെ വിജയിച്ചു. അഞ്ച് തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാനായി. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും തല്‍സമയം കാണാം. 

Read more: ശ്രേയസ് അയ്യരുടെ ശസ്‌ത്രക്രിയ വിജയകരം; ഏകദിന ലോകകപ്പ് കളിക്കാനാകുമെന്ന് പ്രതീക്ഷ

click me!