ധോണി കളിക്കുമോ ഇന്ന്? 'തല' ആരാധകര്‍ ആശങ്കയില്‍; സണ്‍റൈസേഴ്‌സിനൊപ്പം ചങ്കിടിപ്പ് രാജസ്ഥാനും

By Web Team  |  First Published Apr 21, 2023, 10:31 AM IST

ചെന്നൈ നിരയിലേക്ക് പരിക്ക് മാറി ബെന്‍ സ്റ്റോക്‌സ് എത്തുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്


ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചെപ്പോക്കില്‍ ഇറങ്ങുകയാണ്. അയല്‍ക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരെ കുടുക്കുന്ന ചോദ്യം നായകന്‍ എം എസ് ധോണി കളിക്കുമോ എന്നതാണ്. കാല്‍മുട്ടിലെ പരിക്ക് ദിവസങ്ങളായി ധോണിയെ അലട്ടുന്നുണ്ടായിരുന്നു. പരിക്ക് അവഗണിച്ച് ധോണി പരിശീലനം നടത്തുന്നതിനാല്‍ ചെപ്പോക്കില്‍ 'തല' ഇറങ്ങാനാണ് സാധ്യത. ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ-ഹൈദരാബാദ് മത്സരം ആരംഭിക്കുക. ചെന്നൈ നിരയിലേക്ക് പരിക്ക് മാറി ബെന്‍ സ്റ്റോക്‌സ് എത്തുമെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന, മതീഷ പതിരാന, ആകാശ് സിംഗ്. 

Latest Videos

undefined

നിലവില്‍ അഞ്ച് കളികളില്‍ മൂന്ന് ജയവുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അതേസമയം ഒന്‍പതാം സ്ഥാനത്താണ് അഞ്ചില്‍ രണ്ട് ജയം മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ന് മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ചെന്നൈക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം. മത്സരത്തിനിറങ്ങുമ്പോള്‍ പേസ് ബൗളര്‍മാരുടെ ഫോമില്ലായ്‌മയാണ് സിഎസ്‌കെയ്‌ക്ക് മുന്നിലുള്ള വെല്ലുവിളി. ബാറ്റിംഗിലും ബൗളിംഗിലും താളം കണ്ടെത്തേണ്ടത് സണ്‍റൈസേഴ‌്‌സിനും ആവശ്യം. നേര്‍ക്കുനേര്‍ പോരാട്ടങ്ങൾ ചെന്നൈയ്ക്കാണ് ആധിപത്യം. 18 തവണ ഏറ്റമുട്ടിയപ്പോൾ 13ലും സിഎസ്‌കെ വിജയിച്ചു. അഞ്ച് തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാനായി. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ജിയോ സിനിമയിലൂടേയും തല്‍സമയം കാണാം. 

Read more: തലപ്പത്ത് എത്താന്‍ 'തല'പ്പട, ധോണി കളിക്കുന്ന കാര്യം സംശയം; എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

click me!