രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് തൊട്ടുമുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി
ചെന്നൈ: ഐപിഎല്‍ 16-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് തൊട്ടുമുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. പരിക്കേറ്റ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് റോയല്‍സിന് എതിരായ മത്സരം നഷ്‌ടമാകും എന്നാണ് റിപ്പോര്‍ട്ട്. ആഷസ് 2023 വരാനിരിക്കേ ഐപിഎല്‍ മത്സരങ്ങളിലേക്ക് തിരിച്ചുവരാന്‍ തിടുക്കമില്ലെന്ന് സ്റ്റോക്‌സ് വ്യക്തമാക്കിയതോടെയാണിത്. കാല്‍മുട്ടിലെ പരിക്ക് വലയ്‌ക്കുന്ന ഇംഗ്ലീഷ് നായകനായ ബെന്‍ സ്റ്റോക്‌സ് ആഷസില്‍ ഇംഗ്ലണ്ടിന്‍റെ നാലാം പേസര്‍ കൂടെയായിരിക്കും. ജൂണ്‍ 16നാണ് ആഷസ് തുടങ്ങുക.
'ഐപിഎല്ലില്‍ കളിക്കാനായി കഴിഞ്ഞ മാസം കഠിന പരിശീലനമാണ് നടത്തിയത്. ബാറ്റിംഗ് ചെയ്യാനാകുന്നതും വേദനയില്ലാതെ പന്തെറിയാനാകുന്നതും സന്തോഷമാണ്. 18 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വേദനയില്ലാതെ അത്രയെങ്കിലും എറിയാനായല്ലോ എന്ന ആശ്വാസമുണ്ട് എനിക്ക്. കാല്‍മുട്ടിലെ പരിക്ക് മാറി വരികയാണ്. എന്നാല്‍ മത്സരങ്ങളിലേക്ക് മടങ്ങിവരാന്‍ തിടുക്കമില്ല. ആഷസിലെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍ എങ്ങനെയായിരിക്കും എന്ന് എനിക്കറിയാം. ആദ്യ മത്സരത്തില്‍ ശക്തമായ പ്ലേയിംഗ് ഇലവനെ അണിനിരത്തും. ഫ്ലാറ്റും ഫാസ്റ്റുമായ വിക്കറ്റാണ് ആവശ്യം. ആഷസില്‍ നാലാം പേസര്‍ എന്ന ചുമതല വഹിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന പരിഗണന നല്‍കുന്നത്' എന്നും ബെന്‍ സ്റ്റോക്‌സ് രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പ് സ്‌കൈ സ്പോര്‍ട്‌സിനോട് വ്യക്തമാക്കി. 16.25 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയെങ്കിലും ബാറ്റും ബോളും കൊണ്ട് ടീമിന് മുതല്‍ക്കൂട്ടാവാന്‍ സീസണില്‍ സ്റ്റോക്‌സിന് ഇതുവരെ സാധിച്ചിട്ടില്ല.
undefined
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍(പരിക്ക്), അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.