ചെന്നൈ-മുംബൈ എല്‍ ക്ലാസിക്കോയില്‍ സുപ്രധാന താരമില്ലാതെ മുംബൈ; ഓപ്പണ്‍ ചെയ്യാതെ രോഹിത്

By Web Team  |  First Published May 6, 2023, 3:43 PM IST

കഴിഞ്ഞ മത്സരം കളിച്ച കുമാര്‍ കാര്‍ത്തികേയയും ഇന്ന് മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. പകരം രാഘവ് ഗോയല്‍ ഇന്ന് മുംബൈക്കായി അരങ്ങേറി. മറുവശത്ത് മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്


ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ സുപ്രധാന പോരാട്ടത്തില്‍ ഇന്നിംഗ്സ് ഓപ്പണ്ർ ചെയ്യാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്കായി ഇഷാന്‍ കിഷനൊപ്പം കാമറൂണ്‍ ഗ്രീന്‍ ആണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത യുവതാരം തിലക് വര്‍മയും ഇന്ന് മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല.

സീസണില്‍ ഇതുവരെ ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാതിരുന്നതാണ് രോഹിത് ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ കാരണം. ഈ സീസണില്‍ ഇതുവരെ കളിച്ച ഒമ്പത് കളികളില്‍ 184 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. 65 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. തിലക് വര്‍മക്ക് പകരം ട്രൈസ്റ്റന്‍ സ്റ്റബ്സാണ് ഇന്ന് മുംബൈക്കായി പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നത്. പരിക്കാണ് തിലക് വര്‍മ പുറത്താവാന്‍ കാരണമെന്ന് ടോസിനുശേഷം രോഹിത് പറഞ്ഞു.

Latest Videos

undefined

കഴിഞ്ഞ മത്സരം കളിച്ച കുമാര്‍ കാര്‍ത്തികേയയും ഇന്ന് മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. പകരം രാഘവ് ഗോയല്‍ ഇന്ന് മുംബൈക്കായി അരങ്ങേറി. മറുവശത്ത് മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. പഞ്ചാബ് കിംഗ്സിനെതിരെ ആവേശ ജയം സ്വന്തമാക്കിയാണ് മുംബൈ ഇറങ്ങുന്നത്. പഞ്ചാബിനെതിരെ 214 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മുംബൈക്കായി തിലക് വര്‍മ തിളങ്ങിയിരുന്നു.

അത് 'വല്ലാത്തൊരു തള്ളായായി' പോയി! ഐപിഎല്ലിന് മുമ്പ് പരാഗ് കുറിച്ചത്, സേവനങ്ങൾക്ക് പെരുത്ത് നന്ദിയെന്ന് ആരാധകർ

ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹർ, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.

മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ(ഡബ്ല്യു), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടിം ഡേവിഡ്, നെഹാൽ വധേര, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, അർഷാദ് ഖാൻ.

click me!