'കഴിഞ്ഞ സീസണുകളില്‍ വേണ്ടത്ര അവസരം തന്നില്ല'; മുന്‍ ടീമുകള്‍ക്കെതിരെ രഹാനെയുടെ ഒളിയമ്പ്!

By Web Team  |  First Published Apr 25, 2023, 4:46 PM IST

സിഎസ്‌കെ കുപ്പായത്തിലെ മികവിന് നായകന്‍ എം എസ് ധോണിക്ക് രഹാനെ നന്ദി പറഞ്ഞു


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവെക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജേഴ്‌സിയില്‍ അജിങ്ക്യ രഹാനെ. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 29 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറുകളും സഹിതം പുറത്താവാതെ 71* റണ്‍സ് രഹാനെ നേടുന്നത് ഏവരും കണ്ടു. കോപ്പി ബുക്ക് ശൈലിയുടെ വക്‌താവായ രഹാനെ ഐപിഎല്ലില്‍ പുതിയ ഷോട്ടുകള്‍ പരീക്ഷിക്കുന്ന കാഴ്‌ചയാണ് പതിനാറാം സീസണില്‍ കാണുന്നത്. കെകെആറിന് എതിരായ വിജയ ഇന്നിംഗ്‌സിന് പിന്നാലെ മുന്‍ ടീമുകള്‍ക്കെതിരെ ഒളിയമ്പുമായി രഹാനെ രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്. അതേസമയം സിഎസ്‌കെ കുപ്പായത്തിലെ മികവിന് നായകന്‍ എം എസ് ധോണിക്ക് രഹാനെ നന്ദി പറഞ്ഞു. 

'ഞാന്‍ എന്‍റെ ബാറ്റിംഗ് ആസ്വദിക്കുന്നു എന്ന് മാത്രമേ പറയാനുള്ളൂ. കെകെആറിന് എതിരായ മത്സരം ജയിച്ചതില്‍ സന്തോഷമുണ്ട്. മഹി ഭായിക്ക് (എം എസ് ധോണി) കീഴില്‍ കളിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ പഠിക്കുകയും വളരുകയും ചെയ്യും. ഫോര്‍മാറ്റിന് അനുസരിച്ച് മാറേണ്ടതും കഴിവ് വര്‍ധിപ്പിക്കേണ്ടതുമുണ്ട് താരങ്ങള്‍. ഐപിഎല്ലിനായി എന്‍റെ തയ്യാറെടുപ്പുകള്‍ മികച്ചതായിരുന്നു. വളരാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഒന്നുരണ്ട് ഷോട്ടുകള്‍ പുതിയതായി പഠിച്ചെടുത്തു. ഇപ്പോള്‍ എനിക്ക് ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നത് സിഎസ്‌കെ തന്ന അവസരങ്ങളും തയ്യാറെടുപ്പുകളും കൊണ്ടാണ്. 

Latest Videos

undefined

കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നു എന്നതാണ് എന്‍റെ ബാറ്റിംഗില്‍ മാറ്റം വരുത്തിയത്. സിഎസ്‌കെ എന്നെ സ്വന്തമാക്കിയപ്പോള്‍ സന്തോഷമായി. സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള അവസരം അവര്‍ തന്നു. ഒന്നുരണ്ട് വര്‍ഷം മുമ്പ് എനിക്ക് ഇത്രമാത്രം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. മത്സരങ്ങള്‍ കളിച്ചില്ലെങ്കില്‍ കഴിവ് പ്രകടിപ്പിക്കാനോ മെച്ചപ്പെടുത്താനോ കഴിയില്ല. തുടര്‍ച്ചയായി കളിച്ചില്ലെങ്കില്‍ ഷോട്ടുകള്‍ കാണിക്കാനാവില്ല എന്നും രഹാനെ വ്യക്തമാക്കി. കെകെആര്‍ തഴഞ്ഞതിനുള്ള മറുപടിയാണോ സിഎസ്‌കെയ്‌ക്കായി പുറത്തെടുക്കുന്ന പ്രകടനം എന്ന ചോദ്യത്തിന് അത് നിങ്ങള്‍ തീരുമാനിച്ചോളൂ, സിഎസ്‌കെയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ശ്രദ്ധ' എന്നായിരുന്നു രഹാനെയുടെ പ്രതികരണം. 

കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളില്‍ 9, 2, 7 മത്സരങ്ങള്‍ വീതമേ അജിങ്ക്യ രഹാനെയ്‌ക്ക് കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. എന്നാല്‍ ഈ സീസണില്‍ 199.04 സ്‌ട്രൈക്ക് റേറ്റിലും 52.25 ശരാശരിയിലും അഞ്ച് കളികളില്‍ രഹാനെയ്‌ക്ക് 209 റണ്‍സുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഏഴ് മത്സരങ്ങളില്‍ മാത്രം അവസരം ലഭിച്ച രഹാനെ 104 പ്രഹരശേഷിയില്‍ 133 റണ്ണേ നേടിയുള്ളൂ. 

Read more: 29 പന്തില്‍ 71*; അജിങ്ക്യ രഹാനെ ബാറ്റ് വീശുന്നത് ബ്രണ്ടന്‍ മക്കല്ലം സ്റ്റൈലില്‍, പ്രശംസ മോര്‍ഗന്‍റേത്

click me!