ഐപിഎല്‍: മുംബൈക്കെതിരെ ചെന്നൈക്ക് ടോസ്, ടീമില്‍ രണ്ട് വമ്പന്‍ താരങ്ങളില്ലാതെ ചെന്നൈ; മുംബൈയില്‍ ആര്‍ച്ചറുമില്ല

By Web Team  |  First Published Apr 8, 2023, 7:19 PM IST

ചെന്നൈയുടെയും ആശങ്ക ബൗളിംഗിലാണ്. പേസ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പാര്‍ട്ട് ടൈം സ്പിന്നറായ മൊയിന്‍ അലിയാണ് ലക്‌നൗവിനെതിരെ മഞ്ഞപ്പടയെ രക്ഷിച്ചത്. തകര്‍ത്തടിക്കുന്ന റുതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ അടക്കമുള്ളവരുടെ നിരയിലേക്ക് ബെന്‍ സ്റ്റോക്‌സ് കൂടി എത്തിയാല്‍ മുന്‍ ചാംപ്യന്മാര്‍ക്ക് ബാറ്റിംഗില്‍ ആശങ്ക വേണ്ട.


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സീസണില്‍ മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിലെ ആദ്യ മത്സരമാണിത്.ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തപ്പോഴൊക്കെ ആവേശത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ബെന്‍ സ്റ്റോക്സ് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഡ്വയില്‍ പ്രിട്ടോറിയസ് ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയും ഇന്ന് ചെന്നൈ നിരയിലില്ല. അജിങ്ക്യാ രഹാനെയാണ് പകരം ചെന്നൈ നിരയില്‍ കളിക്കുന്നത്. മുംബൈ ബൗളിംഗ് നിരയില്‍ ജോഫ്ര ആര്‍ച്ചറും ഇന്ന് കളിക്കുന്നില്ല. പരിക്കില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് ആര്‍ച്ചര്‍ക്ക് വിശ്രമം അനുവദിച്ചതെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. ഓസീസ് പേസര്‍ ജേസൺ ബെഹ്‌റൻഡോർഫ് ആണ് പകരമെത്തിയത്.

Latest Videos

പതിവുപോലെ ആദ്യ മത്സരം തോറ്റാണ് മുംബൈ തുടങ്ങിയത്, അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ചെന്നൈയോട് ജയത്തില്‍ കുറഞ്ഞതൊന്നും മുംബൈ പ്രതീക്ഷിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റ ചെന്നൈ, ലക്‌നൗനിനെതിരെ ജയിച്ചിരുന്നു. ബാറ്റിംഗിലും ബൗളിലും ഒരു പോലെ പിഴച്ച മുംബൈ, ആര്‍സിബിയോട് എട്ട് വിക്കറ്റിനാണ് തോറ്റത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, ഇഷാന്‍ കിഷനും, സൂര്യകുമാര്‍ യാദവും ഫോം വീണ്ടെടുത്തില്ലെങ്കില്‍ മുംബൈയുടെ കാര്യം കഷ്ടത്തിലാവും. ബൗളിംഗ് നിരയുടെ കാര്യം അങ്ങേയറ്റം പരിതാപകരമാണ്.

ചെന്നൈയുടെയും ആശങ്ക ബൗളിംഗിലാണ്. പേസ് ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പാര്‍ട്ട് ടൈം സ്പിന്നറായ മൊയിന്‍ അലിയാണ് ലക്‌നൗവിനെതിരെ മഞ്ഞപ്പടയെ രക്ഷിച്ചത്.എന്നാല്‍ ഇന്ന് മൊയീന്‍ അലിയില്ലാത്തത് ചെന്നൈ ബൗളിംഗിനെ പ്രതീകൂലമായി ബാധിച്ചേക്കാം. നേര്‍ക്ക് നേര്‍ പോരാട്ടങ്ങളില്‍ മുംബൈയ്ക്കാണ് ആധിപത്യം. മുപ്പത്തിനാല് കളിയില്‍ 20ലും ടീം ജയിച്ചു. ചെന്നൈ ജയിച്ചത് പതിനാല് മത്സരങ്ങളില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, അർഷാദ് ഖാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ദീപക് ചാഹർ, മിച്ചൽ സാന്റ്‌നർ, സിസന്ദ മഗല, തുഷാർ ദേശ്പാണ്ഡെ.

click me!