കത്തിക്കയറി രഹാനെ, 19 പന്തില്‍ ഫിഫ്റ്റി; മുംബൈക്കെതിരെ മിന്നല്‍ തുടക്കവുമായി ചെന്നൈ

By Web Team  |  First Published Apr 8, 2023, 10:03 PM IST

ആദ്യ ഓവറില്‍ തന്നെ കോണ്‍വെയെ നഷ്ടമായപ്പോള്‍ ചെന്നൈ പതുങ്ങുമെന്ന് കരുതിയ മുംബൈയെ ഞെട്ടിച്ചാണ് അജിങ്ക്യാ രഹാനെ തുടങ്ങിയത്.ബെഹന്‍ഡോര്‍ഫ് എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത ചെന്നൈ അര്‍ഷാദ് ഖാന്‍റെ രണ്ടാം ഓവറിലും ആറ് റണ്‍സെ നേടിയുള്ളു.


മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് നല്ല തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്ത ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയിലാണ്. 23 പന്തില്‍ 56 റണ്‍സുമായി അജിങ്ക്യാ രഹാനെയും 15 പന്തില്‍ 11 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും ക്രീസില്‍. സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ റണ്‍സൊന്നുമെടുക്കാതെ ഡെവോണ്‍ കോണ്‍വെ ആദ്യ ഓവറില്‍ തന്നെ മടങ്ങിയെങ്കിലും വണ്‍ ഡൗണായി ക്രീസിലെത്തിയ അജിങ്ക്യാ രഹാനെയുടെ വെടിക്കെട്ടാണ് ചെന്നൈക്ക് നല്ല തുടക്കം നല്‍കിയത്.

ആളിക്കത്തി രഹാനെ

Latest Videos

undefined

ആദ്യ ഓവറില്‍ തന്നെ കോണ്‍വെയെ നഷ്ടമായപ്പോള്‍ ചെന്നൈ പതുങ്ങുമെന്ന് കരുതിയ മുംബൈയെ ഞെട്ടിച്ചാണ് അജിങ്ക്യാ രഹാനെ തുടങ്ങിയത്.ബെഹന്‍ഡോര്‍ഫ് എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമെടുത്ത ചെന്നൈ അര്‍ഷാദ് ഖാന്‍റെ രണ്ടാം ഓവറിലും ആറ് റണ്‍സെ നേടിയുള്ളു.ബെഹന്‍ഡോര്‍ഫിന്‍റെ മൂന്നാം ഓവറില്‍ സിസ്ക് അടിച്ചു തുടങ്ങിയ രഹാനെ ആളിക്കത്തിയത് അര്‍ഷാദ് ഖാന്‍റെ നാലാം ഓവറിലാണ്.ആദ്യ പന്ത് സിക്സ് അടിച്ച രഹാനെ അടുത്ത നാലു പന്തും ബൗണ്ടറി കടത്തി.നാലാം ഓവറില്‍ മാത്രം ചെന്നൈ നേടിയത് 23 റണ്‍സ്. കാമറൂണ്‍ ഗ്രീനിനെയും സിക്സിന് പറത്തിയ രഹാനെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പിയൂഷ് ചൗളയെ രണ്ട് ബൗണ്ടറിയടിച്ചാണ് വരവേറ്റത്. 19 പന്തില്‍ രഹാനെ അര്‍ധസെഞ്ചുറി കുറിക്കുമ്പോള്‍ മറുവശത്ത് റുതുരാജ് 11 പന്തില്‍ ഏഴ് റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു.

നേരത്തെ സീസണിലെ ആദ്യ ഹോം മത്സരത്തില്‍  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്.ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ടും വിക്കറ്റെടുത്തു.

click me!