134 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ ഹൈദരാബാദിന് ചെന്നൈ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്‌വാദും പവര്‍ പ്ലേയില്‍ 60 റണ്‍സടിച്ചതോടെ പിടി അയഞ്ഞു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11 ഓവറില്‍ 87 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഹോം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ തുടര്‍ച്ചയായ നാലാം ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ ഡെവോണ്‍ കോണ്‍വെയുടെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. കോണ്‍വെ 57 പന്തില്‍ 70 റണ്‍സെടുത്ത് കോണ്‍വെ പുറത്താകാതെ നിന്നു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 134-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.4 ഓവറില്‍ 138-3.
തുടക്കം മുതല്‍ തകര്‍ത്താടി
undefined
134 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ ഹൈദരാബാദിന് ചെന്നൈ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്‌വാദും പവര്‍ പ്ലേയില്‍ 60 റണ്‍സടിച്ചതോടെ പിടി അയഞ്ഞു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11 ഓവറില്‍ 87 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 30 പന്തില്‍ 35 റണ്‍സെടുത്ത റുതുരാജ് നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു.
കോണ്‍വെ അടിച്ച ഷോട്ട് പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിന്‍റെ കൈയില്‍ തട്ടി സ്റ്റംപില്‍ കൊണ്ടു. പിന്നീടെത്തിയ അജിങ്ക്യാ രഹാനെയും(10 പന്തില്‍ 9), അംബാട്ടി റായുഡുവും(9 പന്തില്‍ 9) പെട്ടെന്ന് മടങ്ങിയെങ്കിലും മൊയീന്‍ അലിയും കോണ്‍വെയും ചേര്‍ന്ന് ചെന്നൈയെ അനാസാസം ലക്ഷ്യത്തിലെത്തിച്ചു. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റണ്‍സെടുത്തത്. 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. രാഹുല്‍ ത്രിപാഠിയെയും 21 പന്തില്‍ 21 റണ്‍സെടുത്തു. ചെന്നൈക്കൈയി രവീന്ദ്ര ജഡേജ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.