കണ്ണുകള്‍ 'തല'യില്‍; സിഎസ്‌കെ-ലഖ്‌നൗ പോരാട്ടത്തിന് ടോസ് വീണു, ചെപ്പോക്ക് മഞ്ഞക്കടല്‍

By Web Team  |  First Published Apr 3, 2023, 7:10 PM IST

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഹോം ഗ്രൗണ്ടിലേക്ക് ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവാണ് മത്സരത്തിന്‍റെ പ്രത്യേകത


ചെന്നൈ: ഐപിഎല്ലില്‍ എം എസ് ധോണിയുടെ ചെപ്പോക്കിലേക്കുള്ള തിരിച്ചുവരവ് അല്‍പസമയത്തിനകം. ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനയച്ചു. ലഖ്‌നൗവില്‍ ജയ്‌ദേവ് ഉനദ്‌കട്ടിന് പകരം യാഷ് താക്കൂര്‍ ഇടംപിടിച്ചു. ടോസ് വേളയില്‍ എം എസ് ധോണി സംസാരിക്കാനെത്തിയതും ചെപ്പോക്കിലെ ഗാലറി ഇരമ്പി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി, ബെന്‍ സ്റ്റോക്‌സ്, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചഹാര്‍, ഹങര്‍ഗേക്കര്‍. 

Latest Videos

സബ്‌സ്റ്റിറ്റ്യൂട്ട്സ്: തുഷാര്‍ ദേശ്‌പാണ്ഡെ, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, സുഭ്രാന്‍ഷും സേനാപതി, ഷെയ്ഖ് റഷീദ്, അജിങ്ക്യ രഹാനെ.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), കൃഷ്‌ണപ്പ ഗൗതം, മാര്‍ക്ക് വുഡ്, രവി ബിഷ്‌ണോയി, യാഷ് താക്കൂര്‍, ആവേശ് ഖാന്‍. 

സബ്‌സ്റ്റിറ്റ്യൂട്ട്സ്: ജയ്‌ദേവ് ഉനദ്‌കട്ട്, ഡാനിയേല്‍ സാംസ്‍, പ്രേരക് മങ്കാദ്, അമിത് മിശ്ര, ആയുഷ് ബദോനി.

കണ്ണുകള്‍ 'തല'യില്‍

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഹോം ഗ്രൗണ്ടിലേക്ക് ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ തിരിച്ചുവരവാണ് മത്സരത്തിന്‍റെ പ്രത്യേകത. ചെന്നൈയിലെ പിച്ചില്‍ ഗംഭീര റെക്കോര്‍ഡാണ് ബാറ്ററായും നായകനായും ധോണിക്കുള്ളത്. ചെപ്പോക്കില്‍ ഇതുവരെ കളിച്ച 60 മത്സരങ്ങളില്‍ 41ലും സിഎസ്‌കെ ജയിച്ചു എന്നതാണ് ചരിത്രം. സിഎസ്‌കെയുടെ ചെപ്പോക്കിലെ വിജയശരാശരി 79.17 ആണ്. ചെപ്പോക്കിലിറങ്ങിയ 48 ഇന്നിംഗ്‌സുകളില്‍ ഏഴ് ഫിഫ്റ്റികളോടെ 1363 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ബാറ്റിംഗ് ശരാശരി 43.97 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 143.17.

എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം. സീസണില്‍ ഇരു ടീമിന്‍റെയും രണ്ടാം മത്സരമാണിത്. ആദ്യ അങ്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ധോണിപ്പട അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെ 50 റണ്‍സിന് തോല്‍പിച്ചാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ചെന്നൈയില്‍ എത്തിയിരിക്കുന്നത്. 

Read more: മൂന്നാം നമ്പറില്‍ 2020 മുതല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സഞ്ജുവിന്; എന്നിട്ടും ഇന്ത്യന്‍ ടീമിലില്ല
 

click me!