ഐപിഎല്‍ 2021: 'ക്യാപ്റ്റനാക്കാം, പക്ഷേ രാജസ്ഥാന്‍ സമ്മതിക്കണം'; ആര്‍സിബിക്ക് പുതിയ നായകനെ നിര്‍ദേശിച്ച് വോണ്‍

By Web Team  |  First Published Oct 13, 2021, 4:25 PM IST

സീസണ്‍ അവസാനിക്കുന്നത് ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് പിന്മാറുമെന്ന് വിരാട് കോലി അറിയിച്ചിരുന്നു. പ്ലേഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സിനോട് തോറ്റതോടെ ടീം പുറത്തായി.
 


ലണ്ടന്‍: ഒരു ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയെന്നുള്ളത് എളുപ്പമുള്ള ജോലിയല്ല. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. സീസണ്‍ അവസാനിക്കുന്നത് ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് പിന്മാറുമെന്ന് വിരാട് കോലി അറിയിച്ചിരുന്നു. പ്ലേഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സിനോട് തോറ്റതോടെ ടീം പുറത്തായി. പുതിയ ക്യാപ്റ്റനെ തപ്പികൊണ്ടിരിക്കുകയാണ് ആര്‍സിബി.

ഇന്ത്യ- പാക് മത്സരത്തില്‍ മുന്‍തൂക്കമാര്‍ക്ക്? നിലപാട് വ്യക്തമാക്കി ഷാഹിദ് അഫ്രീദി 

Latest Videos

undefined

എന്നാല്‍ ആര്‍സിബി നായകസ്ഥാനത്തേക്ക് ഒരാളെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഒരു വിശദീകരണവും അദ്ദേഹം നല്‍കുന്നുണ്ട്. വോണ്‍ പറയുന്നതിങ്ങനെ... ''കോലിയെ പോലെ ടി20 ക്രിക്കറ്റിനെ നന്നായി അറിയുന്നവരായിരിക്കണം ക്യാപ്റ്റനാവേണ്ടത്. കോലിക്ക് തന്റെ താരങ്ങളെ നല്ല രീതിയില്‍ നയിക്കാന്‍ സാധിച്ചിരുന്നു. കഴിവുള്ള ആളായിരിക്കണമത്. അതോടൊപ്പം പക്വതയോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴയുന്നവനായിരിക്കണം. അത്തരത്തില്‍ ഒരാളുണ്ട്. എന്നാല്‍ അയാള്‍ ആര്‍സിബിക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് മാത്രം. 

ടി20 ലോകകപ്പ്: ഇത് ആരാധകര്‍ക്കുള്ള സമ്മാനം; ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ

രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അടുത്ത താരലേലത്തില്‍ ബട്‌ലറെ ആര്‍സിബി സ്വന്തമാക്കി ക്യാപ്റ്റന്‍സ്ഥാനം നല്‍കണം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയെ പോലെയാണ് ബട്‌ലര്‍. അവന്റെ കഴിവില്‍ എനിക്ക് യാതൊരു സംശയവുമില്ല. ഓയിന്‍ മോര്‍ഗന്‍ കീഴില്‍ പയറ്റിതെളിഞ്ഞ താരമാണ് ബട്‌ലര്‍. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് അവനെ വിട്ടുകൊടുക്കുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ വ്യക്തിപരമായി അവന്‍ ആര്‍ബിയില്‍ കളിക്കുന്നത് കാണാന്‍ എനിക്ക് താല്‍പര്യുണ്ട്.'' വോണ്‍ പറഞ്ഞു. 

ഐപിഎല്‍ 2021: ഹര്‍ഷല്‍ അല്ലെങ്കില്‍ ചാഹല്‍! ആര്‍സിബി നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ച് ഗംഭീര്‍

2008 പ്രഥമ ഐപിഎല്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമാണ് കോലി. 2013ല്‍ നായകനായ ചുമതലയേറ്റു. ഡാനിയേല്‍ വെട്ടോറി സ്ഥാനമൊഴിഞ്ഞപ്പോഴാണ് കോലി ക്യാപ്റ്റനാകുന്നത്. 2016ല്‍ കോലിക്ക് കീഴില്‍ ആര്‍സിബി ഫൈനലിലെത്തി. ഈയൊരു തവണ മാത്രമാണ് കോലിക്ക് കീഴില്‍ ആര്‍സിബി ഫൈനല്‍ കളിച്ചിട്ടുള്ളത്. 

ഐപിഎല്‍: ബാംഗ്ലൂര്‍ നിലനിര്‍ത്തേണ്ട 3 താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി ബ്രയാന്‍ ലാറ, സൂപ്പര്‍ താരമില്ല

അന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റു. 2015, 2020, 2021 സീസണുകളില്‍ പ്ലേഓഫ് കളിക്കാനും ആര്‍സിബിക്കായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 140 മത്സരങ്ങളില്‍ കോലി നയിച്ചു. 66ല്‍ ജയിച്ചപ്പോള്‍ 70 കളികളില്‍ പരാജയമറിഞ്ഞു. നാല് മത്സരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

click me!