ഐപിഎല്‍ 2021: 'തുടക്കം നന്നായി, പക്ഷേ...'; ആര്‍സിബിക്കെതിരെ രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി സഞ്ജു

By Web Team  |  First Published Sep 30, 2021, 11:54 AM IST

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ (RR) നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ആര്‍സിബി (RCB) 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.


ദുബായ്: ഐപിഎല്ലില്‍ (IPL 2021) മറ്റൊരു തോല്‍വി കൂടി രാജസ്ഥാന്‍ റോയല്‍സിനെ (Rajasthan Royals) തേടിയെത്തി. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് (Royal Challengers Bangalore) ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് സഞ്ജു സാംസണും (Sanju Samson) സംഘവും ഏറ്റവും വാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ (RR) നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ആര്‍സിബി (RCB) 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഐപിഎല്‍ 2021: ഡേവിഡ് വാര്‍ണര്‍ പുറത്തേക്ക്; അടിമുടി മാറ്റത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

Latest Videos

ഇപ്പോള്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു. മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ലെന്നാണ് സഞ്ജു പറയുന്നത്. ''മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഓപ്പണര്‍മാര്‍ നന്നായി കളിച്ചു. എന്നാല്‍ തുടക്കം ഞങ്ങള്‍ക്ക് മുതലാക്കാനായില്ല. എനിക്ക് തോന്നുന്നത് മധ്യനിരയ്ക്ക് അല്‍പം കൂടി ആത്മവിശ്വസം വേണമെന്നാണ്. ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കളിച്ചുതുടങ്ങിയത്. എന്നാല്‍ പിച്ച് രണ്ട് സ്വഭാവം കാണിച്ചുതുടങ്ങി. ബാറ്റ്‌സ്മാന്മാര്‍ക്ക് ടൈമിംഗ് പിഴച്ചു. 

ഐപിഎല്‍ 2021: പ്ലേഓഫ് ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ജയം തുടരാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

തുറന്നുപറയാലോ, ഇത്തരം വിക്കറ്റുകളില്‍ കളിക്കുകയെന്ന് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഒരു ടീമെന്ന നിലയില്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കേണ്ടതുണ്ട്. ബൗളര്‍മാരുടെ പ്രകടനം തൃപ്തി നല്‍കുന്നതാണ്. അവസാന മത്സരം വരെ ഞങ്ങള്‍ പൊരുതും. ഞങ്ങള്‍ക്ക് ഇനിയൊന്നും നഷ്ടപ്പെടാനില്ല. ഈ തരത്തിലുള്ള മാനസികനില താരങ്ങള്‍ക്ക് ഒരുപാട് സ്വാതന്ത്ര്യം നല്‍കും. അവസാന മത്സരം വരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമം നടത്തും.'' മത്സരശേഷം സഞ്ജു പറഞ്ഞു.

പഴയ സിംഹമായിരിക്കാം, ഗെയ്ല്‍ റണ്ണടിച്ചേ പറ്റൂ; വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

രാജസ്ഥാന്റെ ഓപ്പണിംഗ് വിക്കറ്റില്‍ എവിന്‍ ലൂയിസ് (Evin Lewis)- യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) സഖ്യം 77 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ലൂയിസ് 58ഉം ജയ്‌സ്വാള്‍ 31 റണ്‍സും നേടി പുറത്തായി. പിന്നീടെത്തിയവരില്‍ സഞ്ജു (19), ക്രിസ് മോറിസ് (14) മാത്രമാണ് രണ്ടക്കം കണ്ടത്. മധ്യനിര നിരുപാധികം കീഴടങ്ങുകയായിരുന്നു.

click me!