ഐപിഎല്‍ 2021: കോലിക്ക് പോലുമില്ല; റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍

By Web Team  |  First Published Oct 6, 2021, 10:39 AM IST

അവസാന മത്സരത്തില്‍ സണ്‍റൈസേഴസ് ഹൈദരബാദിനെ (Sunrisers Hyderabad) വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ആദ്യ നാലില്‍ കടക്കാനുള്ള അവസരമുണ്ട്.


ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരായ (Rajasthan Royals) ജയത്തോടെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. അവസാന മത്സരത്തില്‍ സണ്‍റൈസേഴസ്് ഹൈദരബാദിനെ (Sunrisers Hyderabad) വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ആദ്യ നാലില്‍ കടക്കാനുള്ള അവസരമുണ്ട്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിക്കാതിരിക്കുകയും വേണം. 

ഐപിഎല്‍ 2021: ആര്‍സിബിയുടെ ലക്ഷ്യം ക്വാളിഫയര്‍ ബെര്‍ത്ത്; ആരാധകരെ തൃപ്തിപ്പെടുത്താന്‍ ഹൈദരാബാദ്

Latest Videos

undefined

നിലവിലെ ചാംപ്യന്മാര്‍ക്ക് രണ്ട് സാധ്യതകളും മുന്നിലിരിക്കെ അവരുടെ ക്യാപ്റ്റന്‍ ഒരു റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്തു. ട്വന്റി 20യില്‍ 400 സിക്‌സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. രാജസ്ഥാനെതിരെയാണ് രോഹിത്തിന്റെ നേട്ടം. 325 സിക്‌സുമായി സുരേഷ് റെയ്‌നയും 320 സിക്‌സുമായി വിരാട് കോലിയുമാണ് ഇന്ത്യക്കാരില്‍ രോഹിത്തിന് പിന്നിലുള്ളവര്‍. 

പാക്കിസ്ഥാനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കാവില്ലെന്ന് അബ്ദുള്‍ റസാഖ്

വിന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍, മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം, മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് ഇതിന് മുന്‍പ് 400 സിക്സുകള്‍ പൂര്‍ത്തിയാക്കിയവര്‍. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 399 സിക്സുകള്‍ നേടിയിട്ടുണ്ട്.

ടി20 ലോകകപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

ഗെയ്ലിന്റെ അക്കൗണ്ടില്‍ 1042 സിക്സുകളാണുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ തന്നെ പൊള്ളാര്‍ഡ് 758 സിക്സുകളും കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍റൗണ്ടര്‍ റസ്സലിന്റെ അക്കൗണ്ടില്‍ 510 സിക്സുകളുണ്ട്. കൊല്‍ക്കത്തയുടെ പരിശീലകനായ മക്കല്ലം 485 സിക്സുകള്‍ സ്വന്തമാക്കി. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ വാട്സ്ണ്‍ 467 സിക്സുകളും നേടി.

click me!