ഐപിഎല്‍ 2021: സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി കുമാര്‍ സംഗക്കാര

By Web Team  |  First Published Sep 30, 2021, 12:35 PM IST

സീസണില്‍ പക്വതയോടെ കളിക്കാന്‍ തുടങ്ങിയ സഞ്ജു ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 452 റണ്‍സ് അടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതാണ് സഞ്ജു.


ദുബായ്: അടുത്തകാലത്താണ് സഞ്ജു സാംസണിന്റെ (Sanju Samson) ബാറ്റിംഗ് ശൈലിയില്‍ മാറ്റം വന്നത്. ശരിക്കും പറഞ്ഞാല്‍ ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം. ഈ സീസണില്‍ പക്വതയോടെ കളിക്കാന്‍ തുടങ്ങിയ സഞ്ജു ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 452 റണ്‍സ് അടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമതാണ് സഞ്ജു. നേരത്തെ, സ്ഥിരയില്ലായ്മയാണ് സഞ്ജു നേരിട്ടിരുന്ന പ്രശ്‌നം.

ഐപിഎല്‍ 2021: 'തുടക്കം നന്നായി, പക്ഷേ...'; ആര്‍സിബിക്കെതിരെ രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി സഞ്ജു

Latest Videos

ഇപ്പോള്‍ സഞ്ജുവിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് രാജസ്ഥാന്‍ ക്രിക്കറ്റിന്റെ ഡയക്റ്ററായ കുമാര്‍ സംഗക്കാര (Kumar Sangakkara). ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സഞ്ജു മാനസികമായും ശാരീരികമായും തയ്യാറാണെന്നാണ് ശ്രീലങ്കന്‍ ഇതിഹാസം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തീര്‍ച്ചയായും ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ഐപിഎല്ലിനെ കുറിച്ചാണ് കൂടുതല്‍ സംസാരിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് മാത്രമല്ല, ക്യാപ്റ്റന്‍സി, ടീം എങ്ങനെ കളിക്കുന്ന എന്നൊക്കെ സംസാരിക്കാറുണ്ട്. ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ചൊക്കെയുള്ള ചര്‍ച്ച പിന്നീട് വരുന്നതാണ്. 

ഐപിഎല്‍ 2021: ഡേവിഡ് വാര്‍ണര്‍ പുറത്തേക്ക്; അടിമുടി മാറ്റത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

പ്രത്യേത കഴിവുള്ള താരമാണ് സഞ്ജു. ഈ സീസണില്‍ അവന്‍ മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചുകയറാനുള്ള അടങ്ങാത്ത ആഗ്രഹം തീര്‍ച്ചയായും കാണും. സഞ്ജുവിന്റെ ബാറ്റിംഗില്‍ വലിയ മാറ്റം വന്നു. അവനെപ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ തയ്യാറാണ്. ഇനി ടീമിലെത്തുമ്പോള്‍ തീര്‍ച്ചയായും അവന് തിരിഞ്ഞുനോക്കേണ്ടി വരില്ല. ദീര്‍ഘകാലം ടീമിനൊപ്പം കാണും.'' രാജസ്ഥാന്‍ ക്രിക്കറ്റ് ഡയക്റ്ററായ സംഗക്കാര പറഞ്ഞു.

ഐപിഎല്‍ 2021: പ്ലേഓഫ് ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ജയം തുടരാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഇന്ത്യക്ക് വേണ്ടി 10 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു 117 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. 27 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഏകദിനവും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചു. ആ മത്സരത്തില്‍ 46 റണ്‍സും താരം നേടിയിരുന്നു. ദേശീയ ടീമിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സഞ്ജു ടീമില്‍ നിന്ന് പുറത്താകുന്നത്. ടി20 ലോകകപ്പിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല.

click me!