ഐപിഎല്ലില്‍ 2009ന് ശേഷം ഇതാദ്യം; നാണംകെട്ട് ധോണി

By Web Team  |  First Published Oct 4, 2021, 10:03 PM IST

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഏറെ നേരം ക്രീസില്‍ ചിലവഴിച്ചപ്പോഴും കൂറ്റനടികള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല


ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ബാറ്റിംഗില്‍ തീപ്പൊരി പ്രകടനം എം എസ് ധോണിയില്‍(MS Dhoni) നിന്ന് ഇതുവരെയുണ്ടായിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) മത്സരത്തില്‍ ഏറെ നേരം ക്രീസില്‍ ചിലവഴിച്ചപ്പോഴും കൂറ്റനടികള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) നായകന്‍റെ ബാറ്റില്‍ നിന്ന് പിറന്നില്ല. ഇതോടെ നാണക്കേടിലേക്കാണ് ധോണി വഴുതിവീണത്. 

ഐപിഎല്ലില്‍ 2009ന് ശേഷം ഇതാദ്യമായാണ് ധോണി ഇരുപത്തിയഞ്ചോ അതിലധികമോ പന്തുകള്‍ നേരിട്ടിട്ടും ബൗണ്ടറി നേടാതിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 27 പന്തുകള്‍ താരം നേരിട്ടപ്പോള്‍ ബൗണ്ടറികളൊന്നും പിറന്നില്ല. 27 പന്തില്‍ നിന്ന് നേടായത് 18 റണ്‍സ് മാത്രവും. ഒന്‍പതാം ഓവറില്‍ ക്രീസിലെത്തിയ താരം അവസാന ഓവറിലാണ് പുറത്തായത് എന്നോര്‍ക്കുക. 

Latest Videos

undefined

2009ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെയാണ് ധോണി ഇത്തരത്തില്‍ മോശം പ്രകടനം മുമ്പ് പുറത്തെടുത്തത്. അന്ന് 30 പന്ത് നേരിട്ടിട്ടും ബൗണ്ടറി നേടാനായില്ല. 28 റണ്‍സായിരുന്നു സമ്പാദ്യം. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 136 റണ്‍സാണ് നേടിയത്. പുറത്താകാതെ 43 പന്തില്‍ 55 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് വന്‍ തകര്‍ച്ചയിലും ടീമിനെ കാത്തത്. തകര്‍പ്പന്‍ ഫോമിലായിരുന്ന ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദ് 13ലും ഫാഫ് ഡുപ്ലസിസ് 10 റണ്‍സിലും വീണപ്പോള്‍ സുരേഷ് റെയ്‌നയ്‌ക്ക് പകരമെത്തിയ റോബിന്‍ ഉത്തപ്പയ്‌ക്ക് 19 റണ്‍സേ നേടാനായുള്ളൂ. 

വെടിക്കെട്ട് മറന്ന മൊയീന്‍ അലി അഞ്ച് റണ്‍സിലൊതുങ്ങി. അഞ്ചാം വിക്കറ്റില്‍ 70 റണ്‍സ് ചേര്‍ത്ത റായുഡു-ധോണി സഖ്യം ചെന്നൈയെ കരകയറ്റുകയായിരുന്നു. റായുഡുവിനൊപ്പം ജഡേജ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈ ഇന്നിംഗ്‌സില്‍ പിറന്ന രണ്ട് സിക്‌സുകളും റായുഡുവിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ രണ്ടും നോര്‍ജെയും ആവേഷും അശ്വിനും ഓരോ വിക്കറ്റും നേടി. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍ 

ഐപിഎല്‍: പിടിച്ചുനിന്നത് റായുഡു മാത്രം, ചെന്നൈക്കെതിരെ ഡല്‍ഹിക്ക് 137 റണ്‍സ് വിജയലക്ഷ്യം

150 തൊടുന്നത് വെറുതെയല്ല; ഉമ്രാന്‍ മാലിക്കിന്‍റെ തീപ്പൊരി പേസിന് പിന്നിലെ കാരണം

ഐപിഎല്‍: പിടിച്ചുനിന്നത് റായുഡു മാത്രം, ചെന്നൈക്കെതിരെ ഡല്‍ഹിക്ക് 137 റണ്‍സ് വിജയലക്ഷ്യം

അവന്‍ വഖാര്‍ യൂനിസിനെ അനുസ്മരിപ്പിക്കുന്നു; ഹൈദരാബാദ് പേസറെ പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്

click me!