പരിക്കുമൂലം കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരം പോലം കളിക്കാന്‍ കഴിയാതിരുന്ന ആര്‍ച്ചര്‍ ഈ സീസണിലെ മുംബൈയുടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ പന്തെറിഞ്ഞെങ്കിലും തിളങ്ങാനായിരുന്നില്ല. വിരാട് കോലി ആര്‍ച്ചറെ കൈകാര്യം ചെയ്തപ്പോള്‍ നാലോവറില്‍ 33 റണ്‍സാണ് ഇംഗ്ലീഷ് പേസര്‍ വഴങ്ങിയത്.
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ജോഫ്ര ആര്‍ച്ചറില്ലാത്തത് ആരാധകരെ നിരാശരാക്കി. ഈ സീസണില്‍ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ മുംബൈ പേസ് പടയെ നയിക്കേണ്ട ആര്‍ച്ചര്‍ക്ക് പകരം ജേസൺ ബെഹ്‌റൻഡോർഫ് ആണ് മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്.
ചെന്നൈക്കെതിരായ ടോസിനുശേഷം ടീമിലെ മാറ്റങ്ങള്‍ പറയുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആര്‍ച്ചര്‍ കളിക്കുന്നില്ലെന്ന് വ്യക്താക്കിയിരുന്നു. എന്നാല്‍ ആര്‍ച്ചര്‍ക്ക് പരിക്കൊന്നുമില്ലെന്നും മുന്‍കരുതല്‍ എന്ന നിലക്ക് മാത്രമാണ് വിശ്രമം അനുവദിച്ചതെന്നും രോഹിത് ടോസിനുശേഷം പറഞ്ഞു.
undefined
നിര്‍ഭാഗ്യവശാല്‍ ആര്‍ച്ചര്‍ക്ക് നേരിയ പരിക്കേറ്റു, പരിക്കെന്ന് പറയാനാവില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ പേസര്‍ക്ക് വിശ്രമം നല്‍കുകയാണെന്നും രോഹിത് പറഞ്ഞു.പരിക്കുമൂലം കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരം പോലം കളിക്കാന്‍ കഴിയാതിരുന്ന ആര്‍ച്ചര്‍ ഈ സീസണിലെ മുംബൈയുടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ പന്തെറിഞ്ഞെങ്കിലും തിളങ്ങാനായിരുന്നില്ല. വിരാട് കോലി ആര്‍ച്ചറെ കൈകാര്യം ചെയ്തപ്പോള്‍ നാലോവറില്‍ 33 റണ്‍സാണ് ഇംഗ്ലീഷ് പേസര്‍ വഴങ്ങിയത്.
ഐപിഎല്ലില്‍ ചരിത്രം തിരുത്തി ഡേവിഡ് വാര്‍ണര്‍, അപൂര്‍വനേട്ടം;ഇനി കോലിയും ധവാനും മാത്രം മുന്നില്‍
പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായെങ്കിലും ആര്‍ച്ചര്‍ പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് സൂചന. സീസണ്‍ തുടക്കത്തിലെ ആര്‍ച്ചറെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ച് വീണ്ടും പരിക്കേറ്റാല്‍ അത് മുംബൈക്ക് കനത്ത തിരിച്ചടിയാവും. ബുമ്രയുടെ അഭാവത്തില്‍ മുംബൈയുടെ ബൗളിംഗ് പ്രതീക്ഷകള്‍ മുഴുവന്‍ ആര്‍ച്ചറിലാണ്.
അതേസമയം ഐപിഎല്ലിലെ വമ്പന്‍ ടീമുകളുടെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്സും മൊയീന്‍ അലിയും ഇല്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സും ഇറങ്ങിയത്. സ്റ്റോക്സിനും മുന്‍കരുതല്‍ എന്ന നിലക്കാണ് വിശ്രമം നല്‍കിയതെന്ന് ടോസിനുശേഷം നായകന്‍ എം എസ് ധോണി പറഞ്ഞു. മൊയീന്‍ അലി ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവില്ലെന്നും ധോണി വ്യക്തമാക്കി. ലഖ്നൗവിനെതിരായ ചെന്നൈയുടെ കഴിഞ്ഞ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത് മൊയീന്‍ അലിയായിരുന്നു.