'അബദ്ധം പറ്റി', എലിമിനേറ്ററില്‍ മുംബൈക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്രുനാല്‍ പാണ്ഡ്യ

By Web Team  |  First Published May 25, 2023, 1:01 PM IST

ഈ പിച്ചില്‍ ഞങ്ങള്‍ കുറച്ചു കൂടി നന്നായി ബാറ്റ് ചെയ്യേണ്ടതായിരുന്നു. അതുകൊണ്ടുതന്നെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു.  ടൈം ഔട്ടിനുശേഷം ടീമിന് നല്ല രീതിയില്‍ ബാറ്റ് ചെയ്യാനായില്ലെന്നും ക്രുനാല്‍ പറഞ്ഞു.


ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് നാണംകെട്ട തോല്‍വി വഴങ്ങിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ ക്രുനാല്‍ പാണ്ഡ്യ. ഓപ്പണര്‍മാരെ നഷ്ടമായശേഷം മാര്‍ക്കസ് സ്റ്റോയ്നിനിസൊപ്പം 46 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റുന്നതിനിടെ മോശം ഷോട്ട് കളിച്ച് താന്‍ പുറത്തായതാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്നും പരാജയത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്രുനാല്‍ പറഞ്ഞു.

മത്സരത്തിലെ ഒമ്പതാം ഓവറിലായിരുന്നു ക്രുനാല്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായത്. 8 ഓവറില്‍ 69-2 എന്ന ഭേദപ്പെട്ട സ്കോറില്‍ നിന്ന് ക്രുനാല്‍ പുറത്തായതോടെ ലഖ്നൗ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. പിന്നീട് 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടായി. ആ സമയത്ത് അത്തരമൊരു ഷോട്ട് കളിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ക്രുനാല്‍ പറഞ്ഞു. ഞാന്‍ ആ ഷോട്ട് കളിക്കുന്നത് വരെ, ഞങ്ങള്‍ മെച്ചപ്പട്ട നിലയിലായിരുന്നു. അതിനുശേഷമാണ് ഞങ്ങളുടെ തകര്‍ച്ച തുടങ്ങിയത്.

Latest Videos

undefined

ആ സമയത്ത് ഞാന്‍ ആ ഷോട്ട് കളിക്കാന്‍ പാടില്ലായിരുന്നു. കാരണം, ബാറ്റിംഗിന് അനുകൂലമായ മികച്ച വിക്കറ്റായിരുന്നു ചെന്നൈയിലേത്. പന്ത് ബാറ്റിലേക്ക് അനായാസം വരുന്നുണ്ടായിരുന്നു. ഈ പിച്ചില്‍ ഞങ്ങള്‍ കുറച്ചു കൂടി നന്നായി ബാറ്റ് ചെയ്യേണ്ടതായിരുന്നു. അതുകൊണ്ടുതന്നെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു.  ടൈം ഔട്ടിനുശേഷം ടീമിന് നല്ല രീതിയില്‍ ബാറ്റ് ചെയ്യാനായില്ലെന്നും ക്രുനാല്‍ പറഞ്ഞു.

രണ്ട് പേരെ റണ്ണൗട്ടാക്കി, പിന്നീട് സ്വയം റണ്ണൗട്ടായി, ദീപക് ഹൂഡയുടെ അക്കൗണ്ട് പരിശോധിക്കണമെന്ന് ആരാധകര്‍

ക്വിന്‍റണ്‍ ഡി കോക്കിനെ പുറത്തിരുത്താനുള്ള തീരുമാനത്തെയും ക്രുനാല്‍ ന്യായീകരിച്ചു. ഡികോക്ക് ലോകോത്തര ബാറ്ററാണ്. അദ്ദേഹത്തെപ്പോലൊരു കളിക്കാരനെ പുറത്തിരുത്തുക എന്നത് കടുപ്പമേറിയ തീരുമാനവും. എന്നാല്‍ ചെന്നൈയില്‍ മികച്ച റെക്കോര്‍ഡുള്ളതിനാലാണ് കെയ്ല്‍ മയേഴ്സിനെ ഇംപാക്ട് പ്ലേയറായി അവസരം നല്‍കിയത്. അതുപോലെ മുംബൈയുടെ ഓപ്പണര്‍മാര്‍ പേസര്‍മാരെ മികച്ച രീതിയില്‍ നേരിട്ടതിനാലാണ് വ്യത്യസ്തമായി സ്പിന്നര്‍മാരെ ഉപയോഗിച്ച് പവര്‍ പ്ലേയില്‍ പരീക്ഷണം നടത്തിയതെന്നും ക്രുനാല്‍ പറഞ്ഞു.

പവര്‍ പ്ലേയില്‍ ക്രുനാല്‍ തന്നെ പന്തെറിഞ്ഞതിനെതിരെയും ക്വിന്‍റണ്‍ ഡീ കോക്കിനെ പുറത്തിരുത്തിയതിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ലഖ്നൗ ടീമിനെതിരെ ഉയരുന്നത്. എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തപ്പോള്‍ ലഖ്നൗ 16.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

'നാളെ മുതല്‍ പാര്‍ലമെന്‍റില്‍ പോവേണ്ടി വരുമല്ലോ'; ലഖ്നൗവിന്‍റെ തോല്‍വയില്‍ ഗംഭീറിനെ ട്രോളി കോലി ഫാന്‍സ്

click me!