കെകെആര്‍ ജേഴ്സിയില്‍ ഷാരുഖിനൊപ്പം തിളങ്ങിയ അന്നത്തെ കുട്ടികള്‍; വര്‍ഷങ്ങൾക്ക് ശേഷം... വൈറലായി ചിത്രങ്ങള്‍

By Web Team  |  First Published Apr 7, 2023, 12:36 PM IST

ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ കൊല്‍ക്കത്ത സ്വന്തം കാണികള്‍ക്ക് മുന്നില്‍ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്നലെ വിജയം നേടിയത്.


കൊല്‍ക്കത്ത: ഷാരുഖ് ഖാനെ സാക്ഷിയാക്കി ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ മിന്നുന്ന വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ കൊല്‍ക്കത്ത സ്വന്തം കാണികള്‍ക്ക് മുന്നില്‍ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്നലെ വിജയം നേടിയത്. വിരാട് കോലിയടക്കം മൈതാനത്ത് ഇറങ്ങിയപ്പോള്‍ ഗാലറിയില്‍ തിളങ്ങിയത് ഷാരുഖ് ഖാനായിരുന്നു.

ഒപ്പം മകള്‍ സുഹാന ഖാനും ഷനായ കപൂറും ഉണ്ടായിരുന്നു. സുഹാനയും ഷനായയും അടുത്ത സുഹൃത്തുക്കളാണ്. അനന്യ പാണ്ഡെയും ഈ ഗ്യാങ്ങില്‍ അംഗമാണ്. കെകെആര്‍ ആരാധകരായ മൂവരും പല വര്‍ഷങ്ങളിലും ടീമിനെ പിന്തുണയ്ക്കായി സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോൾ വിവിധ വര്‍ഷങ്ങളില്‍  കെകെആർ മത്സരങ്ങള്‍ക്ക് എത്തിയ ഇവരുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. കുട്ടികള്‍ ആയിരുന്നപ്പോള്‍ മുതല്‍ ഇന്നലെത്തെ മത്സരത്തിന് എത്തിയത് വരെയുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Ananya,Shanaya,Suhana & KKR over the years.. Seems GAURI, BHAVANA PANDEY, MAHEEP KAPOOR have the strongest bond & unbreakable! Never heard any gossip or rumours about their fights or misunderstandings among themselves!!
by u/yuMyuMKrooravani in BollyBlindsNGossip

Latest Videos

അതേസമയം, ആരാധകര്‍ക്ക് വിരുന്നാകുന്ന പ്രകടനമാണ് ഇന്നലെ കെകെആര്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ നല്ല തുടക്കം കിട്ടിയിട്ടും ആര്‍സിബി 44-0ല്‍ നിന്ന് 86-9ലേക്ക് കൂപ്പു കുത്തി. ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പില്‍ 100 കടന്ന ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി.  

89-5ലേക്ക് കൂപ്പുകുത്തിയ കൊല്‍ക്കത്ത തകര്‍ന്നടിയുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ആറാം വിക്കറ്റില്‍ ഷര്‍ദുല്‍ താക്കൂറും റിങ്കു സിംഗും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് കൊല്‍ക്കത്തയെ പ്രതീക്ഷക്കും അപ്പുറത്തേക്ക് എത്തിച്ചത്. വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ആര്‍സിബി ബാറ്റിംഗ് നിരയെ തകര്‍ക്കുകയും ചെയ്തു. 

ഈഡനില്‍ തിളങ്ങി കിംഗ് ഖാൻ; ആദ്യം കെട്ടിപ്പിടിച്ചു, കോലിയെ 'ജൂമേ ജോ പത്താൻ' ചുവടുകള്‍ പഠിപ്പിച്ചു, വീഡിയോ വൈറൽ
 

click me!