കൗതുകം ലേശം കൂടിപ്പോയി; ഹര്‍ഷല്‍ പട്ടേലിന്‍റെ മങ്കാദിംഗിനെക്കുറിച്ച് വസീം ജാഫര്‍

By Web Team  |  First Published Apr 11, 2023, 5:28 PM IST

ഹര്‍ഷല്‍ പട്ടേല്‍ മാത്രമല്ല, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ആര്‍സിബിയുടെ തോല്‍വിയില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് ക്രിക് ഇന്‍ഫോയിലെ ടോക് ഷോയില്‍ പങ്കെടുത്ത യൂസഫ് പത്താന്‍ പറഞ്ഞു.


ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടത്തിന്‍റെ അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ നടത്തിയ മങ്കാദിംഗ് ശ്രമത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. അവസാന പന്തില്‍ ജയത്തിലേക്ക് ഒരു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ രവി ബിഷ്ണോയിയെ മങ്കാദിംഗ് ചെയ്യാനുള്ള ശ്രമ്തതില്‍ ഹര്‍ഷലിന് അല്‍പം ധൃതി കൂടിപ്പോയെന്ന് വസീം ജാഫര്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ അത്തരമൊരു റണ്‍ ഔട്ടിന് ശ്രമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഹര്‍ഷല്‍ ആവശ്യമായ സമയം എടുത്ത് അത് ചെയ്യണമായിരുന്നു. പക്ഷെ ഹര്‍ഷല്‍ ചെയ്തപ്പോള്‍ ധൃതി കൂടിപ്പോയി.

ശരിക്കും അങ്ങനെ വിക്കറ്റെടുക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അതിനുശേഷം വീണ്ടുമെറിഞ്ഞ അവസാന പന്തിലും ഹര്‍ഷലിന് ബിഷ്ണോയിയെ റണ്‍ ഔട്ടാക്കാന്‍ അവസരം ഉണ്ടായിരുന്നു. ആ പന്തിലും പന്തെറിയും മുമ്പ് ബിഷ്ണോയ് ക്രീസ് വിട്ടിറങ്ങിയിരുന്നു. അങ്ങനെ പുറത്താക്കുന്നതില്‍ നിയമവിരുദ്ധമായോ ധാര്‍മികതക്ക് നിരക്കാത്തതോ അല്ല. നിയപരമായി അനുവദനീയമായ കാര്യമാണ്. അത് ബിഷ്ണോയിയുടെ തെറ്റായിരുന്നു. പക്ഷെ ഹര്‍ഷലിന് കുറച്ച് ധൃതി കൂടിപ്പോയെന്നും വസീം ജാഫര്‍ ക്രിക് ഇന്‍ഫോയിലെ ടോക് ഷോയില്‍ പറ‌ഞ്ഞു.

Latest Videos

undefined

ഹര്‍ഷല്‍ പട്ടേല്‍ മാത്രമല്ല, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ആര്‍സിബിയുടെ തോല്‍വിയില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് ക്രിക് ഇന്‍ഫോയിലെ ടോക് ഷോയില്‍ പങ്കെടുത്ത യൂസഫ് പത്താന്‍ പറഞ്ഞു.തന്‍റെ ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കും മുമ്പ് ഹര്‍ഷലിന് ബെയില്‍സ് തെറിപ്പിക്കാനായില്ല എന്നത് ശരിയാണ് പക്ഷെ ഹര്‍ഷലിന് മാത്രമല്ല പിഴച്ചത്. പന്ത് ആവേശ് ഖാന്‍റെ ബാറ്റില്‍ കൊള്ളാതെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയപ്പോള്‍ അത് കൈയിലൊതുക്കുന്നതില്‍ പിഴച്ച ദിനേശ് കാര്‍ത്തിക്കിനും പിഴച്ചു. രണ്ടുപേരും ഒരുപോലെ കുറ്റക്കാരാണെന്ന് യൂസഫ് പത്താന്‍ പറഞ്ഞു.  

ചെന്നൈക്കെതിരായ പോരാട്ടത്തിന് മുമ്പ് 'വാത്തി'ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ

ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. ജയിക്കാന്‍ അവസാന പന്തില്‍ ഒരു റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ രവി ബിഷ്ണോയിയെ മങ്കാദിംഗിലൂടെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പന്തെറിയാതെ മടങ്ങിയ ഹര്‍ഷല്‍ പിന്നീട് വീണ്ടുമെറിഞ്ഞ അവസാന പന്ച് കണക്ട് ചെയ്യാന്‍ ആവേശ് ഖാന്‍ കഴിഞ്ഞില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പിഴവില്‍ ലഖ്നൗ ബൈ റണ്‍ ഓടിയെടുത്ത് ജയിച്ചു.

click me!