എന്താ പേടിച്ച് പോയോ! ഹാർദിക്ക് 'നൈസായി മുങ്ങിയത്' കണ്ടെത്തി സോഷ്യൽ മീഡിയ, പിന്നാലെ 'എയറിലാക്കി' ട്രോളന്മാ‍ർ

By Web Team  |  First Published May 13, 2023, 2:17 PM IST

കഴിഞ്ഞ പല മത്സരങ്ങളിലും മുഹമ്മദ് ഷമിക്കൊപ്പം പവർ പ്ലേയിൽ പന്തെറിഞ്ഞിരുന്ന താരമാണ് ഹാർ​ദിക് പാണ്ഡ്യ. ഈ സീസണിൽ 22 ഓവറുകൾ എറിഞ്ഞ താരത്തിന് മൂന്ന് വിക്കറാണ് നേടാനായത്.


മുംബൈ: മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ​ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർ​ദിക് പാണ്ഡ്യയെ ട്രോളി ആരാധകർ. മത്സരത്തിൽ തോറ്റതിനേക്കാൾ ഒരോവർ പോലും എറിയാതെ മാറി നിന്ന ഹാർ​ദിക് പാണ്ഡ്യയുടെ 'കുതന്ത്രമാണ്' ട്രോൾ ചെയ്യപ്പെടുന്നത്. കഴിഞ്ഞ പല മത്സരങ്ങളിലും മുഹമ്മദ് ഷമിക്കൊപ്പം പവർ പ്ലേയിൽ പന്തെറിഞ്ഞിരുന്ന താരമാണ് ഹാർ​ദിക് പാണ്ഡ്യ. ഈ സീസണിൽ 22 ഓവറുകൾ എറിഞ്ഞ താരത്തിന് മൂന്ന് വിക്കറാണ് നേടാനായത്.

എക്കോണമി 8.64 ആണ്. ഏറ്റവും പ്രധാനപ്പെട്ട ബൗളറായ മുഹമ്മദ് ഷമിയുൾപ്പെടെ അടി വാങ്ങിക്കൂട്ടിയപ്പോഴും ഹാർദിക് ഒരോവർ പോലും സ്വയം പരീക്ഷിക്കാതെ മാറി നിന്നു. മുംബൈ ഇന്ത്യൻസിന്റെ അടി കണ്ട് പേടിച്ച് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം പഴയ ടീമായതിനാൽ മുംബൈയുടെ പല തന്ത്രങ്ങളും അറിയാമായിരുന്നിട്ടും എന്തിന് മാറി നിന്നു എന്നും ആരാധകർ ചോദിക്കുന്നത്.

Latest Videos

undefined

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയിരുന്നത്. സൂര്യകുമാര്‍ യാദവാണ് (49 പന്തില്‍ 103) മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്. ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. സൂര്യക്ക് പുറമെ മലയാളി താരം വിഷ്ണു വിനോദ് (30), ഇഷാന്‍ കിഷന്‍ (31), രോഹിത് ശര്‍മ (29) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 32 പന്തില്‍ 79 റണ്‍സ് നേടിയ റാഷിദ് ഖാനാണ് ഗുജറാത്ത് ഇന്നിംഗ്‌സില്‍ തിളങ്ങിയത്. മുംബൈയുടെ ജയത്തോടെ പോയിന്റ് പട്ടികയില്‍ മാറ്റമുണ്ടായി. 12 മത്സരങ്ങളില്‍ 14 പോയിന്റായ മുംബൈ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളില്‍ 12 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിന് നാലാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. 

ഹാർദിക്കിന്റെ വായ അടപ്പിച്ച് വിഷ്ണു വിനോദും ആകാശും; 'വന്ന വഴി മറന്ന്' ഡയലോ​ഗ് അടിക്കല്ലേയെന്ന് ആരാധകരും

click me!