കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടം;  ഗുജറാത്ത് ഇറങ്ങുന്നത് ഹാര്‍ദിക്കില്ലാതെ! ഇരു ടീമിലും മാറ്റങ്ങള്‍

By Web Team  |  First Published Apr 9, 2023, 3:28 PM IST

സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക്ക് പൂര്‍ണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി.


അഹമ്മദാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. റാഷിദ് ഖാനാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക്ക് പൂര്‍ണമായും ഫിറ്റെല്ലെന്നാണ് റാഷിദ് വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. മന്‍ദീപ് സിംഗും പുറത്തായി. നാരായണ്‍ ജഗദീഷനാണ് ടീമിലെത്തിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കടേഷ് അയ്യര്‍, റഹ്മാനുള്ള ഗുര്‍ബാസ്, നാരായണ്‍ ജഗദീഷന്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Latest Videos

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യഷ് ദയാല്‍.

മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് കൊല്‍ക്കത്ത പ്രധാന പ്രശ്നം. അഫ്ഗാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കുന്നില്ല. വെങ്കടേഷ് അയ്യര്‍, നീതീഷ് റാണ എന്നിവര്‍ രണ്ട് മത്സരങ്ങളിലും പൂര്‍ണ പരാജയമായി. ആന്ദ്രേ റസ്സലിനും റിങ്കും സിംഗിനും സ്ഥിരത പുലര്‍ത്താനാവുന്നില്ല. ഷാര്‍ദില്‍ ഠാക്കൂറിന്റെ ഇന്നിംഗ്സാണ് ആര്‍സിബിക്കെതിരെ കൊല്‍ക്കത്തയെ ജയിപ്പിച്ചത്. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുവെന്നുള്ളതാണ് കൊല്‍ക്കത്തയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത്. 

മറുവശത്ത് ഗുജറാത്ത് ടൈറ്റന്‍സ് സന്തുലിതമായ ടീമാണ്. ഓപ്പണറായ വൃദ്ധിമാന്‍ സാഹയുടെ ഫോം മാത്രമാണ് ഗുജറാത്തിന്റെ പ്രശ്നം. ശേഷിക്കുന്ന എല്ലാവരും അവസരത്തിനൊത്ത് ഉയരുന്നുണ്ട്.

ഭീഷണിയായി മാറിയ കൂട്ടുക്കെട്ട് പൊളിച്ച സഞ്ജുവിന്‍റെ കിടിലൻ തന്ത്രം; ക്യാപ്റ്റൻസിയെ പാടി പുകഴ്ത്തി ആരാധകർ

click me!