തോറ്റാല്‍ ഹൈദരാബാദിന് മടങ്ങാം! പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ്; സാധ്യതാ ഇലവന്‍

By Web Team  |  First Published May 15, 2023, 8:26 AM IST

പതിവ് ഫോമിലേക്ക് ശുഭ്മാന്‍ ഗില്ലും, ഡേവിഡ് മില്ലറുംഹര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയാല്‍ ആശങ്ക വേണ്ട. മുംബൈക്കെതിരെ പതറിയ ബൗളര്‍മാരും തിരിച്ചുവരേണ്ടതുണ്ട്. 11 കളിയില്‍ 8 പോയിന്റ് മാത്രമുള്ള ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പോലും ഇനിയുള്ള മൂന്ന് കളിയും ജയിക്കണം.


അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് നടക്കുന്ന കളിയില്‍ ഹൈദരാബാദാണ് എതിരാളി. തോറ്റാല്‍ പുറത്താവുമെന്നതിനാല്‍ ജീവന്മാരണ പോരിനാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. മുംബൈക്കെതിരെ മുന്‍നിര ബാറ്റര്‍മാര്‍ ചതിച്ചതാണ് ഗുജറാത്തിന്റെ പ്ലേ ഓഫ് സ്ഥാനം വൈകിപ്പിച്ചത്. 

പതിവ് ഫോമിലേക്ക് ശുഭ്മാന്‍ ഗില്ലും, ഡേവിഡ് മില്ലറുംഹര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയാല്‍ ആശങ്ക വേണ്ട. മുംബൈക്കെതിരെ പതറിയ ബൗളര്‍മാരും തിരിച്ചുവരേണ്ടതുണ്ട്. 11 കളിയില്‍ 8 പോയിന്റ് മാത്രമുള്ള ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പോലും ഇനിയുള്ള മൂന്ന് കളിയും ജയിക്കണം. നല്ലരീതിയില്‍ പന്തെറിയാറുളള ബൗളര്‍മാര്‍ക്ക് പിഴച്ചതാണ് കഴിഞ്ഞ കളിയില്‍ ലഖ്‌നൗവിനോട് തോല്‍ക്കാന്‍ കാരണം.

Latest Videos

undefined

ഹെന്‍ട്രിച്ച് ക്ലാസന്‍, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരെ മാത്രം ആശ്രയിക്കുന്നതാണ് ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇന്ത്യന്‍ താരങ്ങള്‍ ഉണര്‍ന്ന് കളക്കേണ്ടത് അനിവാര്യമായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ കളി വീതം ജയിച്ചിരുന്നു. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, അഭിനവ് മനോഹര്‍, മോഹിത് ശര്‍മ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്.

59 റണ്‍സില്‍ ഇന്ധനം തീര്‍ന്നു, ഓള്‍ഔട്ട്; സഞ്ജുപ്പട ഐപിഎല്‍ ചരിത്രത്തിലെ 2 നാണക്കേടില്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഗ്ലെന്‍ ഫിലിപ്‌സ്, അബ്ദുള്‍ സമദ്, നടരാജന്‍, മായങ്ക് മര്‍കണ്ഡെ, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫാറൂഖി.

സ്‌പെഷ്യല്‍ ജഴ്‌സിയുമായി ഹാര്‍ദിക്കും സംഘവും

ഇന്നത്തെ മത്സരത്തില്‍ പ്രത്യേക ജഴ്‌സി അണിഞ്ഞായിരിക്കും ഗുജറാത്ത് ഇറങ്ങുക. കാന്‍സറിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചാണ് ലാവന്‍ഡര്‍ നിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് ഗുജറാത്ത് താരങ്ങള്‍ കളത്തിലിറങ്ങുക.കാന്‍സര്‍ഡ ബാധിതര്‍ക്കും, രോഗമുക്തി നേടിയവര്‍ക്കും അവരുടെയെല്ലാം കുടുംബങ്ങള്‍ക്കുമുള്ള പിന്തുണയറിക്കുന്നതിന്റെ ഭാഗമാണീ ദൗത്യമെന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ അറിയിച്ചു.

click me!