ക്യാപ്റ്റൻ എന്ന നിലയിലുള്ള സമീപനത്തിൽ എം എസ് ധോണിയുമായി വളരെ സാമ്യമുള്ളയാളാണ് ഹാര്‍ദിക്. മുൻ ഇന്ത്യൻ നായകനിൽ നിന്നുള്ള നല്ല ഗുണങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ എന്ന ക്യാപ്റ്റൻ ഇനിയും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്കർ. ചിലപ്പോൾ ക്യാപ്റ്റൻമാർ അവരുടെ വ്യക്തിത്വവും ടീമിന്റെ വ്യക്തിത്വവും ഒരേ പോലെ നിലനിർത്താൻ ശ്രമിക്കും. എന്നാല്‍, ക്യാപ്റ്റന്റെയും ടീമിന്റെയും വ്യക്തിത്വം വ്യത്യസ്തമായിരിക്കും. ഹാർദിക് തന്റെ വ്യക്തിത്വം ടീമിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല.
ക്യാപ്റ്റൻ എന്ന നിലയിലുള്ള സമീപനത്തിൽ എം എസ് ധോണിയുമായി വളരെ സാമ്യമുള്ളയാളാണ് ഹാര്‍ദിക്. മുൻ ഇന്ത്യൻ നായകനിൽ നിന്നുള്ള നല്ല ഗുണങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. ഐപിഎല്ലില്‍ ക്യാപ്റ്റൻ എന്ന നിലയില്‍ മികച്ച പ്രകടനവുമായി ഹാര്‍ദിക് മുന്നേറുന്നത്. ഗുജറാത്തിന്‍റെ കന്നി സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. ഈ സീസണിലും പ്ലേ ഓഫ് ഉറപ്പിക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് ഗുജറാത്ത് ടൈറ്റൻസ് നടത്തുന്നത്.
undefined
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 180 റണ്‍സ് വിജയലക്ഷ്യമാണ് വച്ചിരിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് റഹ്‌മാനുള്ള ഗുര്‍ബാസിന്റെ (39 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. അവസാന ഓവറുകളില്‍ ആന്ദ്രേ റസ്സലിന്റെ (34) പ്രകടനവും ടീമിന് ഗുണം ചെയ്തു. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. ജോഷ്വാ ലിറ്റില്‍, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും. ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. അഹമ്മാബാദില്‍ നടന്ന മത്സരത്തില്‍ റിങ്കുസിംഗിന്റെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു.