പന്തെറിയുമ്പോള്‍ അര്‍ജ്ജുന്‍റെ മുന്‍കാലിന്‍റെ സ്ഥാനവും പന്തെറിയാത്ത കൈ വളരെ നേരത്തെ താഴ്ത്തുന്നതും പന്തെറിയുമ്പോള്‍ ശരീരഭാരത്തിന്‍റെ ഒരു ഭാഗം മാത്രം ഉപയോഗിക്കുന്നതും കാലിന്‍റെ ക്രോസ് അലൈന്‍മെന്‍റ് ശരിയല്ലെന്നുതുമാണ് റഷീദ് ലത്തീഫ് ചിത്രത്തിന്‍റെ സഹായത്തോടെ ചൂണ്ടിക്കാട്ടുന്നത്. ചെറുപ്പമായതിനാല്‍ ഇതെല്ലാം പരിഹരിക്കാവുന്നതെയുള്ളുവെന്നും റഷീദ് ലത്തീഫ് പറയുന്നു.
കറാച്ചി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം കുറിച്ച അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ ബൗളിംഗ് ശൈലിയെ വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ റഷീദ് ലത്തീഫ്. തന്‍റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അര്‍ജ്ജുന്‍റെ ബൗളിംഗ് ശരിയാക്കാന്‍ കഴിയുമെന്നും റഷീദ് ലത്തീഫ് ട്വിറ്ററില്‍ പറഞ്ഞു.
പന്തെറിയുമ്പോള്‍ അര്‍ജ്ജുന്‍റെ മുന്‍കാലിന്‍റെ സ്ഥാനവും പന്തെറിയാത്ത കൈ വളരെ നേരത്തെ താഴ്ത്തുന്നതും പന്തെറിയുമ്പോള്‍ ശരീരഭാരത്തിന്‍റെ ഒരു ഭാഗം മാത്രം ഉപയോഗിക്കുന്നതും കാലിന്‍റെ ക്രോസ് അലൈന്‍മെന്‍റ് ശരിയല്ലെന്നുതുമാണ് റഷീദ് ലത്തീഫ് ചിത്രത്തിന്‍റെ സഹായത്തോടെ ചൂണ്ടിക്കാട്ടുന്നത്. ചെറുപ്പമായതിനാല്‍ ഇതെല്ലാം പരിഹരിക്കാവുന്നതെയുള്ളുവെന്നും റഷീദ് ലത്തീഫ് പറയുന്നു.
undefined
ബൗളിംഗ് സ്ട്രൈഡിലും ലാന്‍ഡിംഗിലും വ്യത്യാസം വരുത്താതെ പന്തിന് കൂടുതല്‍ വേഗം കൂട്ടാന്‍ അര്‍ജ്ജുനാവില്ലെന്നും ശരീരത്തിന്‍റെ പ്രത്യേകതകള്‍ അനുസരിച്ചുള്ള ബയോ മെക്കാനിക്കല്‍ സപ്പോര്‍ട്ട് ലഭിച്ചാല്‍ ഇതെല്ലാം പരിഹരിക്കാവുന്നതേയുള്ളവെന്നും റഷീദ് ലത്തീഫ് പറയുന്നു. ഈ ബൗളിംഗ് ആക്ഷന്‍വെച്ച് അര്‍ജ്ജുന് കൂടുതല്‍ വേഗം കണ്ടെത്താനാവില്ലെന്ന് റഷീദ് ലത്തീഫ് നേരത്തെ പറഞ്ഞിരുന്നു.
Perfect delineation of biomechanical & kinetic interruptions. Once identified, such aberrations can be compensated by re-defining the strides, loading & landing. He may well require biomechanical support system for adjusting precisely to his body type, structure & dynamics.…
— Dr. Nauman Niaz (@DrNaumanNiaz)ഐപിഎല്ലില്‍ മുബൈ കുപ്പായത്തില്‍ അരങ്ങേറിയ അര്‍ജ്ജുന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ 20 റണ്‍സ് പ്രതിരോധിച്ച് കരുത്തു കാട്ടിയെങ്കിലും പഞ്ചാബ് കിംഗ്സിനെതിരായ അടുത്ത മത്സരത്തില്‍ ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജ്ജുന്ന ഉപദേശവുമായി റഷീദ് ലത്തീഫ് രംഗത്തെത്തിയത്. ഐപിഎല്ലില്‍ നാളെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത മത്സരം. ആറു കളികളില്‍ മൂന്ന് ജയങ്ങളുമായി ഏഴാം സ്ഥാനത്താണിപ്പോള്‍ മുംബൈ.