ഫോം കണ്ടെത്തണമെങ്കില്‍ അവരെ കണ്ട് പഠിക്കൂ! പൃഥ്വി ഷാ മാതൃകയാക്കേണ്ട താരങ്ങളെ കുറിച്ച് വിരേന്ദര്‍ സെവാഗ്

By Web Team  |  First Published Apr 10, 2023, 12:45 PM IST

അടുത്ത വീരേന്ദര്‍ സെവാഗെന്ന വിശേഷണത്തോടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ പൃഥ്വി ഷായുടെ അരങ്ങേറ്റം. സെവാഗിനെ അനുസ്മരിപ്പിക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിംഗായിരുന്നെങ്കിലും സ്ഥിരത പുലര്‍ത്താനാവാതെ വന്നതോടെ ടീമില്‍ നിന്ന് പുറത്തായി.


ദില്ലി: തുടര്‍ തോല്‍വികളുമായി ഐപിഎല്‍ 2023 സീസണില്‍ കിതയ്ക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലുള്ള റിഷഭ് പന്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഇത്തവണ ടീമിനെ നയിക്കുന്നത്. ഓപ്പണറും അദ്ദേഹം തന്നെ. ബൗളിംഗിലും ബാറ്റിംഗിലുമെല്ലാം ടീം സമ്പൂര്‍ണ പരാജയമായി മാറുകയാണ്. വാര്‍ണര്‍ക്കൊപ്പം ഒപ്പണറായെത്തുന്നത് പൃഥ്വി ഷായാണ്. ആഗ്രസീവ് ശൈലിക്ക് പേരുകേട്ട അദ്ദേഹത്തിന് മൂന്ന് മത്സരത്തിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ പൃഥ്വിക്കെതിരെ കടുത്ത വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് ഉന്നയിച്ചിരിക്കുന്നത്.

തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാന്‍ ഷോ തയ്യാറാവുന്നില്ലെന്നാണ് സേവാഗിന്റെ വിമര്‍ശനം. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകളിങ്ങനെ... ''പൃഥ്വി ഷോ പിഴവുകള്‍ ആവര്‍ത്തിക്കുന്നു. തിരുത്താനായി ഒന്നും ചെയ്യുന്നില്ല. സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ബാറ്റ് ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ശുഭ്മാന്‍ ഗില്ലിനേയും ഋതുരാജ് ഗെയ്ക്വാദിനെയും കണ്ടുപഠിക്കണം. ഈ ഐപിഎല്‍ പൃഥിയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. പരാമവധി പ്രയോചനപ്പെടുത്തിയാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമാകാം.'' സെവാഗ് അഭിപ്രായപ്പെട്ടു.

Latest Videos

അടുത്ത വീരേന്ദര്‍ സെവാഗെന്ന വിശേഷണത്തോടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിലെ പൃഥ്വി ഷായുടെ അരങ്ങേറ്റം. സെവാഗിനെ അനുസ്മരിപ്പിക്കുന്ന തട്ടുപൊളിപ്പന്‍ ബാറ്റിംഗായിരുന്നെങ്കിലും സ്ഥിരത പുലര്‍ത്താനാവാതെ വന്നതോടെ ടീമില്‍ നിന്ന് പുറത്തായി. ഐപിഎല്ലിലും ഇതുവരെ തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ പൃഥ്വിക്കായിട്ടില്ല. 

നേരത്തെ, ഡേവിഡ് വാര്‍ണര്‍ക്കെതിരേയും സെവാഗ് തുറന്നടിച്ചിരുന്നു. വാര്‍ണറുടെ മെല്ലെപ്പോക്കാണ് സെവാഗിനെ ചൊടിപ്പിച്ചത്. ഇങ്ങനെ കളിക്കാനാണെങ്കില്‍ ഐപിഎല്ലിലേക്ക് വരേണ്ടെന്നാണ് വാര്‍ണറോട് സെവാഗ് പറഞ്ഞത്. 'ഡേവിഡ്... നിങ്ങള്‍ ദയവായി നന്നായി കളിക്കുക. 25 പന്തില്‍ 50 സ്‌കോര്‍ ചെയ്യുക. ജയ്സ്വാളില്‍ നിന്ന് പഠിക്കുക. അവന്‍ 25 പന്തില്‍ അത് ചെയ്തു. നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഐപിഎല്ലില്‍ കളിക്കാന്‍ വരരുത്' - സെവാഗ് പറഞ്ഞു. 55-60 എന്നിങ്ങനെ സ്‌കോര്‍ ചെയ്യുന്നതിനേക്കാള്‍ വാര്‍ണര്‍ 30 റണ്‍സിന് പുറത്തായാല്‍ ടീമിന് നല്ലതാണ്.  റോവ്മാന്‍ പവല്‍, അഭിഷേക് പോറല്‍ എന്നിവരെപ്പോലുള്ള കളിക്കാര്‍ക്ക് കൂടുതല്‍ പന്തുകള്‍ ലഭിക്കാന്‍ അവസരം ലഭിക്കും. ടീമിലെ ഹിറ്റര്‍മാര്‍ അവരാണെന്നും സെവാഗ് പറഞ്ഞു.

ശ്രേയസ് അയ്യര്‍ ഡബ്ബിള്‍ ഹാപ്പി! റിങ്കു സിംഗിനെ വിളിച്ച് സന്തോഷം പങ്കുവച്ച് താരം- വീഡിയോ

click me!