ഈ രണ്ട് മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേററുമായി ആകാശ് ചോപ്ര.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചരിത്രത്തില്‍ ഏറ്റവും മോശം തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ചെന്നൈ പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു ചെന്നൈ. എന്നാല്‍ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞു.
ഈ രണ്ട് മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേററുമായി ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ നേരിടാത്ത വെല്ലുവിളികളാണ് ധോണി നേരിടുന്നത്. ടീമിലെ രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അവസാന നാലില്‍ പോലും എത്തില്ല. ഒട്ടും ജീവനില്ലാതെയാണ് ചെന്നൈ കളിക്കുന്നത്. നിലവാരമുള്ള ക്രിക്കറ്റ് ചെന്നൈയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും ചെന്നൈയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്.
undefined
ധോണി ആഗ്രഹിച്ച് പ്ലയിംഗ് ഇലവനല്ല ഇത്. അദ്ദേഹം ഇത്തരത്തില്‍ കളിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. മുന്‍നിര വന്‍ പരാജയമാണ്. പിടിച്ചില്‍ക്കാന്‍ പോലും അവര്‍ക്ക് ആകുന്നില്ല. ഒരു ബാറ്റ്സ്മാന്‍ പോലും അവസരത്തിനൊത്ത് ഉയരുന്നില്ല. രവീന്ദ്ര ജഡേജയും പിയൂഷ് ചൗളയും ഇതുവരെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. ജഡേജയുടെ പ്രകടനം വിലയിരുത്തിയാല്‍ ഏറ്റവും മോശമാണെന്ന് കാണാം. മൂന്ന് മത്സരങ്ങളിലും നാലോവര്‍ വെച്ച് എറിഞ്ഞപ്പോള്‍ 40 റണ്‍സിന് മുകളിലാണ് അദ്ദേഹം വഴങ്ങിയത്. ജഡേജയും ചൗളയും പരാജയപ്പെട്ടാല്‍ ഇവരെ മാറ്റുന്നതിനായി ധോണിക്ക് ഓപ്ഷനില്ല.
അമ്പാട്ടി റായുഡുവിന്റെ അഭാവമാണ് ധോണിയെ അലട്ടുന്ന മറ്റൊരു വിഷയം. ധോണിക്ക് സ്വന്തം ബാറ്റിംഗില്‍ ആത്മവിശ്വാസമില്ല. ടീമിന്റെ ലൈനപ്പ് ദുര്‍ബലമായത് കൊണ്ടാണ് ധോണിക്ക് ഏഴാം സ്ഥാനത്ത് കളിക്കേണ്ടി വരുന്നത്. ഡുപ്ലെസി മാത്രമാണ് കുറച്ചെങ്കിലും കളിക്കുന്നത്.'' ചോപ്ര പറഞ്ഞുനിര്‍ത്തി.