മോഹിത് ശര്‍മയുടെ താളം തെറ്റിച്ചത് ഹാര്‍ദിക്? ഗുജറാത്തിന്‍റെ തന്ത്രങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം

By Web Team  |  First Published May 30, 2023, 10:03 PM IST

മഴയെ തുടര്‍ന്ന് 15 ഓവറില്‍ 171 റണ്‍സാക്കിയ വിജയലക്ഷ്യം ചെന്നൈ മറികടക്കുകയായിരുന്നു. മോഹിത്് പന്തെറിയാന്‍ വരുമ്പോള്‍ 13 റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ വേണണ്ടിയിരുന്നുത്.


അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം ഗംഭീര ഐപിഎല്‍ സീസണാണ് അവസാനിച്ചത്. അദ്ദേഹം ടീമിന് രണ്ടാം കിരീടം സമ്മാനിക്കുന്നതിന്റെ അടുത്ത് വരെയെത്തി. എന്നാല്‍ മോഹിത്തിന്റെ അവസാന ഓവറിലെ അഞ്ചു ആറും പന്ത് സിക്‌സും ഫോറും നേടി രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിജയത്തിലേക്ക് നയിച്ചു. 

മഴയെ തുടര്‍ന്ന് 15 ഓവറില്‍ 171 റണ്‍സാക്കിയ വിജയലക്ഷ്യം ചെന്നൈ മറികടക്കുകയായിരുന്നു. മോഹിത്് പന്തെറിയാന്‍ വരുമ്പോള്‍ 13 റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ വേണണ്ടിയിരുന്നുത്. ആദ്യ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് മോഹിത് വിട്ടുകൊടുത്തത്. എന്നാല്‍ അവസാന രണ്ട് പന്തില്‍ താളം തെറ്റി. ഇപ്പോള്‍ ഗുജറാത്തിന്റെ തന്ത്രങ്ങള്‍ക്കിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. 

Latest Videos

undefined

അദ്ദേഹം പറയുന്നതിങ്ങനെ... ''മോഹിത് നന്നായി പന്തെറിഞ്ഞ് വരികയായിരുന്നു. എന്നാല്‍ മോഹിത് ഒരിക്കലും നന്നായി യോര്‍ക്കര്‍ എറിയുന്ന ബൗളറല്ല. സ്ലോ പന്തുകള്‍ എറിയാന്‍ മോഹിത് മിടിക്കനാണ്. എന്നാല്‍ ജഡേജ- ദുബെ സഖ്യത്തിനെതിരെ അദ്ദേഹം മനോഹമായി യോര്‍ക്കറുകള്‍ എറിഞ്ഞു. നാലാം പന്തെറിഞ്ഞതിന് ശേഷം രണ്ട് പേര്‍ മോഹിത്തിന് അടുത്തേക്കെത്തി. അദ്ദേഹം ശാന്തനായിരുന്നു. കൂടെ ആത്മവിശ്വാസവുമുണ്ടായിരുന്നു. മോഹിത്തിന്റെ താളം കളഞ്ഞതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല.'' മഞ്ജരേക്കര്‍ പറഞ്ഞു.

മഞ്ജരേക്കര്‍ പറഞ്ഞ രണ്ട് പേരില്‍ ഒരാള്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്റെയും വൃദ്ധിമാന്‍ സാഹയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചു. സാഹ 39 പന്തില്‍ 54 റണ്‍സെടുത്തപ്പള്‍ സുദര്‍ശന്‍ 47 പന്തില്‍ 96 റണ്‍സടിച്ച് പുറത്തായി. ചെന്നൈ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനത്ത മഴമൂലം മത്സരം നിര്‍ത്തിവെച്ചു. മഴ മാറിയപ്പോള്‍ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിച്ചു.

രോഹിത്തല്ല, സൂക്ഷിക്കേണ്ടത് അവനെയാണ്! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനൊരുങ്ങു ഓസീസിന് ഹസിയുടെ മുന്നറിയിപ്പ് 

15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്കായി അഞ്ചാം പന്തില്‍ സിക്‌സും ആറാം പന്തില്‍ ബൗണ്ടറിും നേടിയ രവീന്ദ്ര ജഡേജ അവിശ്വസനീയ ജയം സമ്മാനിച്ചത്. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്.

click me!