ആരാണ് തന്‍റെ ഇഷ്ട താരം എന്ന ചോദ്യത്തിനൊപ്പം ധോണി, എബിഡി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും കോലിക്ക് മുന്നിലെത്തി. ചിരിയോടെയാണ് കോലി ആ ചോദ്യം നേരിട്ടത്
കൊല്‍ക്കത്ത: മുൻ ഇന്ത്യൻ നായകനായിരുന്ന എം എസ് ധോണിയുമായും ആര്‍സിബിയില്‍ ഒന്നിച്ച് കളിച്ച എ ബി ഡിവില്ലേഴ്സുമായും വിരാട് കോലിക്കുള്ള സൗഹൃദം വളരെ മികച്ചതാണ്. ഇരുവരും തനിക്ക് വളരെയേറെ പ്രിയപ്പെട്ടവരാണെന്ന് കോലി തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ കോലിക്ക് മുന്നില്‍ കുഴയ്ക്കുന്ന ഒരു ചോദ്യമെത്തിയിരിക്കുകയാണ്.
ആരാണ് തന്‍റെ ഇഷ്ട താരം എന്ന ചോദ്യത്തിനൊപ്പം ധോണി, എബിഡി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും കോലിക്ക് മുന്നിലെത്തി. ചിരിയോടെയാണ് കോലി ആ ചോദ്യം നേരിട്ടത്. പിന്നെ ഒട്ടും താമസിക്കാതെ രണ്ട് പേരും തന്‍റെ ഇഷ്ട താരങ്ങളാണെന്ന് പറയുകയും ചെയ്തു. ഫ്ലിക്കാണോ കവര്‍ ഡ്രൈവാണോ കളിക്കാൻ ഇഷ്ടമെന്ന ചോദ്യത്തിന് കവര്‍ ഡ്രൈവ് ആണെന്ന ഉത്തരമാണ് കോലി നല്‍കിയത്. ഇഷ്ടപ്പെട്ട സ്റ്റേഡിയമായി ചിന്നസ്വാമിയെയും താരം തെരഞ്ഞെടുത്തു.
undefined
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണില്‍ തകര്‍പ്പന്‍ തുടക്കമാണ് വിരാട് കോലിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും കിട്ടിയിരിക്കുന്നത്. ഓപ്പണറായി ക്രീസിലെത്തിയ കോലി 82 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി പൊട്ടിച്ചത്. ഒന്നാം വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം 148 റണ്‍സാണ് കോലി കൂട്ടിചേര്‍ത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലിയാണ്.
224 കളിയില്‍ അഞ്ച് സെഞ്ച്വറിയും 45 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ ആകെ 6706 റണ്‍സെടുത്തിട്ടുണ്ട്. ഈ സീസണില്‍ കോലിയുടെ ഫോം വലിയ പ്രതീക്ഷയാണ് ആര്‍സിബിക്ക് നല്‍കുന്നത്. ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കും ആത്മവിശ്വാസ നല്‍കുന്നതാണ് കോലിയുടെ പ്രകടനം. അതേസമയം, ആര്‍സിബി - കെകെആര്‍ പോരാട്ടം ഈഡൻ ഗാര്‍ഡന്‍സില്‍ പുരോഗമിക്കുകയാണ്. ടോസ് ലഭിച്ച ആര്‍സിബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.