കോരിച്ചൊരിയുന്ന മഴയത്തും ധോണിയെ ഒരു നോക്ക് കാണാൻ ആരാധകര്‍ കാത്തുനില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്
ലഖ്നൗ: എതിരാളികളുടെ തട്ടത്തിലും സൂപ്പര്‍ സ്റ്റാറായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകൻ എം എസ് ധോണി. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നേരിടാൻ എത്തിയപ്പോള്‍ ഏക്നാ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടത് ധോണി എന്ന പേര് തന്നെയാണ്. കൊല്‍ക്കത്തയിലും മുംബൈയിലും ജയ്പുരിലുമൊക്കെ ധോണിയെ കാണാൻ സിഎസ്കെയുടെ മഞ്ഞപ്പട്ടാളം ഇരച്ചെത്തിയിരുന്നു. മഴ മൂലം ചെന്നൈ - ലഖ്നൗ മത്സരം ഉപേക്ഷിച്ചിരുന്നു.
ഇതിനിടെ കോരിച്ചൊരിയുന്ന മഴയത്തും ധോണിയെ ഒരു നോക്ക് കാണാൻ ആരാധകര്‍ കാത്തുനില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഒപ്പം നല്‍കിയ പിന്തുണയ്ക്ക് കൈക്കൂപ്പി നന്ദി പറയുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ഏക്നാ സ്റ്റേഡിയത്തിൽ ലഖ്‌നൗ 19.2 ഓവറില്‍ 125-7 എന്ന സ്‌കോറില്‍ നില്‍ക്കേയാണ് ആദ്യം മഴയെത്തിയത്. പിന്നീട് ഇടവിട്ട് പെയ്‌ത മഴ മത്സരം അവതാളത്തിലാക്കുകയായിരുന്നു.
undefined
അഞ്ച് ഓവറായി വെട്ടിച്ചുരുക്കിയുള്ള മത്സരം നടത്താനുള്ള സാധ്യത പോലും ലഖ്‌നൗവിലുണ്ടായിരുന്നില്ല. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം വീതിച്ചെടുത്തു. ചെന്നൈയുടെ സ്‌പിന്നര്‍മാര്‍ വട്ടംകറക്കിയതോടെ വന്‍ തകര്‍ച്ചയോടെയായിരുന്നു ക്രുനാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബാറ്റിംഗ് തുടക്കം. 6.5 ഓവറില്‍ 34 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്‌ടമായി. പിന്നീട് 9.4 ഓവറില്‍ 44ന് അഞ്ച് വിക്കറ്റും വീണു. മൊയീന്‍ അലി ഇന്നിംഗ്‌സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സിനെ(17 പന്തില്‍ 14) റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍ എത്തിച്ചാണ് വിക്കറ്റ് വീഴ്‌ചയ്‌ക്ക് തുടക്കമിട്ടത്.
Fans in Lucknow waited to see glimpses of MS Dhoni even during heavy rain outside the stadium.
The Craze is unreal for the GOAT. pic.twitter.com/giPSKn2B02
MS Dhoni thanking the lucknow crowd for the huge support. pic.twitter.com/mVcHSvZDTT
— Johns. (@CricCrazyJohns)ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ വെടിക്കെട്ട് വീരന്‍ മാര്‍ക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഴാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ പന്ത് കുത്തിത്തിരിഞ്ഞപ്പോള്‍ ബെയ്‌ല്‍സ് തെറിച്ചത് സ്റ്റോയിനിസ്(4 പന്തില്‍ 6) അറിഞ്ഞുപോലുമില്ല. ബദോനി 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ പതിരാനയുടെ അവസാന ഓവറില്‍ കൃഷ്‌ണപ്പ ഗൗതം(3 പന്തില്‍ 1) രഹാനെയുടെ ക്യാച്ചില്‍ മടങ്ങി. ബദോനി 33 പന്തില്‍ 59* റണ്‍സെടുത്ത് നില്‍ക്കേ 19.2 ഓവറില്‍ മഴയെത്തുകയായിരുന്നു.