നേരിട്ട രണ്ടാം പന്തിലായിരുന്നു കാര്‍ത്തിക് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യു എടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ കാര്‍ത്തിക്കിനെ കുടുക്കി.
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയെങ്കിലും ആര്‍സിബിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്കിന് ഈ സീസണില്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. ഇന്നലെ രാജസ്ഥാനെതിരെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കാര്‍ത്തിക് ആദം സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.
നേരിട്ട രണ്ടാം പന്തിലായിരുന്നു കാര്‍ത്തിക് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യു എടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ കാര്‍ത്തിക്കിനെ കുടുക്കി. ഇന്നലെ ഡക്കായതോടെ ഐപിഎല്ലിലെ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്കൊപ്പം എത്തുകയും ചെയ്തു. ഐപിഎല്‍ കരിയറില്‍ പതിനാറാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താവുന്നത്.
undefined
16 തവണ പുറത്തായിട്ടുള്ള രോഹിത്തിനൊപ്പമാണ് ഇപ്പോള്‍ കാര്‍ത്തിക്. നേരത്തെ കാര്‍ത്തിക്കിനെ മറികടന്നായിരുന്നു ഈ സസീണില്‍ മങ്ങിയ ഫോമിലുള്ള രോഹിത് 16 ഡക്കുകളുമായി നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ മുമ്പിലെത്തിയത്. സുനില്‍ നരെയ്നും മന്‍ദീപ് സിംഗും 15 ഡക്കുകളുമായി ഇവര്‍ക്ക് തൊട്ടുപിന്നിലുണ്ട്. സീസണില്‍ 12 മത്സരങ്ങളില്‍ 12.72 ശരാശരിയില്‍ 135.92 സ്ട്രൈക്ക് റേറ്റില്‍140 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന്‍റെ സമ്പാദ്യം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: നിയമത്തില്‍ നിര്‍ണായക മാറ്റവുമായി ഐസിസി
ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ 112 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ആര്‍സിബി രാജസ്ഥാനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുടെയും(55), ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും(54) അര്‍ധസെഞ്ചുറികളുടെയും വാലറ്റത്ത് അനുജ് റാവത്തിന്‍റെ വെടിക്കെട്ടിന്‍റെയും(11 പന്തില്‍ 29*) കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59 റണ്‍സിന് ഓള്‍ ഔട്ടായി.