പുറത്തായശേഷം ഡഗ് ഔട്ടിലെത്തിയ ധോണി പാടെ നിരാശനായി കാണപ്പെട്ടു. എന്നാല്‍ ജഡേജ അവസാന പന്ത് ബൗണ്ടറി കടത്തിയപ്പോള്‍ ധോണി വികാരനിര്‍ഭരനായി.
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയുടേത്. 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. എങ്കിലും രവീന്ദ്ര ജഡേജ അവസാന ഓവറിലെ അഞ്ചും ആറും പന്തുകളില്‍ സിക്‌സും ഫോറും നേടിയ ചെന്നൈയെ അഞ്ചാം ഐപിഎല്‍ വിജയത്തിലേക്ക് നയിച്ചു.
പുറത്തായശേഷം ഡഗ് ഔട്ടിലെത്തിയ ധോണി പാടെ നിരാശനായി കാണപ്പെട്ടു. എന്നാല്‍ ജഡേജ അവസാന പന്ത് ബൗണ്ടറി കടത്തിയപ്പോള്‍ ധോണി വികാരനിര്‍ഭരനായി. ഇതുവരെ ആരും കാണാത്ത ധോണിയായിരുന്നു അപ്പോള്‍. ജഡേജയെ എടുത്തുയര്‍ത്തുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ധോണിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
undefined
അതിനോട് പ്രതികരിക്കുകയാണ് ധോണിയിപ്പോള്‍... ''ക്രിക്കറ്റ് കരിയറിലെ അവസാന നിമിഷങ്ങളാണിത്. അതുകൊണ്ടുതന്നെ വികാരഭരിതനാവുന്നത് സ്വാഭാവികമാണ്. എല്ലാം അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നിന്ന് തന്നെയാണ് തുടങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഉദ്ഘാടന മത്സരത്തിനായി ഞാനെത്തിയപ്പോള്‍ ഗ്യാലറിയൊന്നാകെ എന്റെ പേര് മുഴങ്ങിയിരുന്നു. എന്റെ കണ്ണ് നിറഞ്ഞ സമയമായിരുന്നത്. സ്തബ്ധനായി അല്‍പസമയം ഡഗ്ഔട്ടില്‍ തന്നെയിരുന്നു. കണ്ണ് നിറഞ്ഞ് പോയിരുന്നു അപ്പോള്‍. ചെന്നൈയിലെയും സ്ഥിതി. അവിടെ നടന്ന അവസാന മത്സരത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്.'' ധോണി പറഞ്ഞു.
വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണെങ്കിലും ആരാധകര്‍ക്കുവേണ്ടി അടുത്ത സീസണിലും കളിക്കാന്‍ ശ്രമിക്കുമെന്നും ഉടന്‍ വിരമിക്കല്‍ തീരുമാനം ഇല്ലെന്നും സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു. സാഹചര്യങ്ങള്‍വെച്ച് നോക്കുകയാണെങ്കില്‍ ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഏറ്റവും എളുപ്പമുള്ള കാര്യവും എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണെന്നും ധോണി പറഞ്ഞു.
Dhoni was actually seen crying when jadeja hugged him 🤯pic.twitter.com/XYAInPMAgm
— Kanhaiya Lal Saran (@SaranKL_)