ഇപ്പോള്‍ വിരമിക്കല്‍ സംബന്ധിച്ചുള്ള കമന്റേറ്ററുടെ തമാശ കലര്‍ത്തിയുള്ള ചോദ്യത്തിന് ധോണിയില്‍ നിന്ന് ലഭിച്ച ഉത്തരം ആരാധകര്‍ ആഘോഷമാക്കുകയാണ്.
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാം സീസണ് എം എസ് ധോണിയുടെ അവസാന എഡിഷനായിരിക്കും എന്ന അഭ്യൂഹം ഐപിഎല്‍ 2023 തുടങ്ങും മുമ്പേ സജീവമായിരുന്നു. അതിനാല്‍ തന്നെ ചെപ്പോക്കില്‍ ചെന്നൈയുടെ മത്സരം കാണാന്‍ ആരാധകര്‍ ഇരച്ചെത്തുകയാണ്. ചെന്നൈയില്‍ മാത്രമല്ല, ധോണിയെ സ്നേഹിക്കുന്ന മഞ്ഞപ്പട്ടാളം സിഎസ്കെയുടെ മത്സരങ്ങള്‍ കാണാൻ മുംബൈയിലും കൊല്‍ക്കത്തയിലും ജയ്പുരിലുമെല്ലാം ഓടിയെത്തുന്നുണ്ട്.
ഇപ്പോള്‍ വിരമിക്കല്‍ സംബന്ധിച്ചുള്ള കമന്റേറ്ററുടെ തമാശ കലര്‍ത്തിയുള്ള ചോദ്യത്തിന് ധോണിയില്‍ നിന്ന് ലഭിച്ച ഉത്തരം ആരാധകര്‍ ആഘോഷമാക്കുകയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരെയുള്ള മത്സരത്തിലെ ടോസിനായി വന്നപ്പോള്‍ ഡാനി മോറിസണാണ് ആ ചോദ്യം എടുത്തിട്ടത്. അവസാന സീസണ് എങ്ങനെ ആസ്വദിക്കുന്നു എന്നാണ് മോറിസണ്‍ ചോദിച്ചത്. എന്നാല്‍, ഇത് കേട്ട് ചിരിച്ച ധോണി നിങ്ങളല്ലേ ഇത് എന്റെ അവസാന സീസണ് ആണെന്ന് തീരുമാനിച്ചേ, താൻ അല്ലല്ലോ എന്നാണ് ധോണി പറഞ്ഞത്.
undefined
നേരത്തെ, ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് സിഎസ്കെ പരിശീലകന് സ്റ്റീഫന്‍ ഫ്ലെമിംഗും നിലപാട് വ്യക്തമാക്കിയിരുന്നു. വിരമിക്കലിനെ കുറിച്ച് എം എസ് ധോണിയൊന്നും സൂചിപ്പിച്ചിട്ടില്ല എന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗിന്റെ പ്രതികരണം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഇതായിരിക്കും അവസാന ഐപിഎല്‍ സീസണ് എന്ന സൂചന ധോണി ആരാധകര്‍ക്ക് നല്‍കിയിരുന്നു.
'തീര്‍ച്ചയായും പ്രായമായി, അത് മറച്ചുവെച്ചിട്ട് കാര്യമില്ല. തന്റെ കരിയറിലെ അവസാന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ കളിയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്' എന്നുമാണ് കമന്റേറ്റര്‍ ഹര്ഷാ ഭോഗ്ലെയുടെ ചോദ്യത്തിന് എം എസ് ധോണി മറുപടി പറഞ്ഞാണ്. എന്നാല്‍ എംഎസ്ഡി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മഞ്ഞ ജേഴ്സിയില്‍ അടുത്ത സീസണിലും കളിക്കാനുണ്ടാകും എന്ന് വിശ്വസിക്കുന്ന ആരാധകരും ഏറെയുണ്ട്.