ഐപിഎല്‍ കിരീടനേട്ടത്തിന് പിന്നാലെ ധോണി ആശുപത്രിയില്‍! ലക്ഷ്യം അടുത്ത സീസണ്‍?

By Web Team  |  First Published May 31, 2023, 5:36 PM IST

കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു.


മുംബൈ: അഞ്ചാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടികൊടുത്തതിന് പിന്നാലെ ക്യാപ്റ്റന്‍ എം എസ് ധോണി ആശുപത്രിയില്‍. കാല്‍മുട്ടിനേറ്റ പരിക്കിന് പരിഹാരം തേടിയാണ് ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തിയത്. അദ്ദേഹം ഇന്നുതന്നെ ആശുപത്രിയില്‍ ആഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇടത് കാല്‍മുട്ടില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുണ്ട്. ഈ ഐപിഎല്‍ സീസണ്‍ ഒന്നാകെ കാല്‍മുട്ടിനേറ്റ പരിക്കുമായിട്ടാണ് ധോണി കളിച്ചത്.

കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടെ കളിക്കുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ശേഷം ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശരീരം സമ്മതിക്കുമെങ്കില്‍ മാത്രമെ കളിക്കൂവെന്നായിരുന്നു ധോണിയുടെ പക്ഷം. ആറ്- ഏഴ് മാസം സമയമുണ്ടെന്നും അതിന് ശേഷം തിരുമാനമെടുക്കുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതെന്നാണ് വിലയിരുത്തല്‍.

Latest Videos

undefined

ഫൈനലിന് ശേഷം ധോണി സംസാരിച്ചത് ഇങ്ങനെയായിരുന്നു... ''സാഹചര്യങ്ങള്‍വെച്ച് നോക്കുകയാണെങ്കില്‍ ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഏറ്റവും എളുപ്പമുള്ള കാര്യവും എല്ലാവരോടും നന്ദി പറഞ്ഞ് വിരമിക്കുക എന്നതാണ്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ കളിച്ച ഇടങ്ങളിലെല്ലാം ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും കാണുമ്പോള്‍ ബുദ്ധിമുട്ടേറിയ കാര്യം അടുത്ത ഒമ്പത് മാസവും കഠിനാധ്വാനം ചെയ്ത് അടുത്ത ഐപിഎല്ലില്‍ കൂടി കളിക്കുക എന്നതാണ്. 

അവര്‍ ടീമില്‍ വേണം! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എക്‌സ് ഫാക്റ്ററിനെ കുറിച്ച് പോണ്ടിംഗ്

എന്നാല്‍ അത് ശാരീരികക്ഷമത ഉള്‍പ്പെടെ മറ്റ് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും ആ തീരുമാനമെടുക്കാന്‍ എനിക്ക് മുന്നില്‍ ഇനിയും ആറോ ഏഴോ മാസമുണ്ട്. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനും പിന്തുണക്കും അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അടുത്ത സീസണില്‍ കൂടി അവസാനമായി കളിക്കുക എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് അതിനായി ഞാന്‍ കഠിനമായി ശ്രമിക്കും.'' ധോണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!