എങ്ങനെ ആഘോഷിക്കാതിരിക്കും, ചഹലിന്‍റെ വലിയ നേട്ടത്തിൽ വികാരഭരിതയായി ധനശ്രീ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Web Team  |  First Published Apr 4, 2023, 6:08 PM IST

മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ചഹല്‍ നേടിയത്. ട്വന്‍റി 20 ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും താരം ഈ പ്രകടനത്തോടെ സ്വന്തമാക്കിയിരുന്നു


ജയ്പുര്‍: ഐപിഎല്ലില്‍ എവേ ഗ്രൗണ്ടില്‍ ഗംഭീര ജയത്തോടെയാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് 16-ാം സീസണ്‍ തുടങ്ങിയിരിക്കുന്നത്. ഓള്‍റൗണ്ട് മികവുമായി 72 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ വിജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 131ലൊതുങ്ങി.

ബാറ്റിംഗിലും പിന്നാലെ ബൗളിംഗിലും സമ്പൂര്‍ണ മേധാവിത്വം രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നു. യശസ്വി ജയ്‌സ്വാളും(37 പന്തില്‍ 54), ജോസ് ബട്‌ലറും(22 പന്തില്‍ 54), സഞ്ജു സാംസണും(32 പന്തില്‍ 55), ഷിമ്രോന്‍ ഹെറ്റ്‌മെയറും(16 പന്തില്‍ 22) തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ യുസ്‌വേന്ദ്ര ചഹല്‍ നാലും ട്രന്‍റ് ബോള്‍ട്ട് രണ്ടും ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുകളും നേടി. ചഹലിന്‍റെ നാല് വിക്കറ്റുകള്‍ തന്നെയായിരുന്നു മത്സരത്തിന്‍റെ സവിശേഷത.

Latest Videos

മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, ആദില്‍ റഷീദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ചഹല്‍ നേടിയത്. ട്വന്‍റി 20 ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും താരം ഈ പ്രകടനത്തോടെ സ്വന്തമാക്കിയിരുന്നു. രാജസ്ഥാൻ - ദൈരബാബാദ് മത്സരം കാണാൻ ചഹലിന്‍റെ ഭാര്യ ധനശ്രീ വെര്‍മ്മയും എത്തിയിരുന്നു. താരം വലിയ നേട്ടം പേരിലെഴുതുമ്പോള്‍ വികാരഭരിതയായി കയ്യടിക്കുന്ന ധനശ്രീയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്.

💗💗💗 pic.twitter.com/zdHh2WAzAW

— Rajasthan Royals (@rajasthanroyals)

രാജസ്ഥാൻ റോയല്‍സ് തന്നെയാണ് ട്വിറ്ററിലൂടെ ഈ വീഡ‍ിയോ പങ്കുവെച്ചിട്ടുള്ളത്. 17 റണ്‍സിന് നാല് വിക്കറ്റ് നേടാനായതിന്‍റെ സന്തോഷവും ചഹല്‍ പങ്കുവച്ചിരുന്നു. 'ടീം ആഗ്രഹിച്ച രീതിയിലുള്ള തുടക്കമാണ് നേടിയത്. ജോസും ജയ്‌സ്വാളും ബാറ്റ് ചെയ്‌ത രീതി നമ്മള്‍ കണ്ടു, വലിയ സ്കോര്‍ കണ്ടെത്തുക എപ്പോഴും പ്രയാസമാണ് എന്ന് നമുക്കറിയാം. സ്റ്റംപ് ടു സ്റ്റംപ് പന്തെറിയുകയായിരുന്നു പദ്ധതി. ആര്‍ക്കെതിരെയാണ് പന്തെറിയുന്നത് എന്നതിനെ കുറിച്ച് ഞാനധികം ചിന്തിക്കാറില്ല. ഒരു അഞ്ച് വിക്കറ്റ് നേട്ടം ഐപിഎല്ലില്‍ നേടുമ്പോള്‍ ഇതിലും വലിയ ആഘോഷം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം' എന്നും ചഹല്‍ ചിരിച്ചുകൊണ്ട് പറഞ്ഞുനിര്‍ത്തി. 

ടാറ്റ പോലും വിറച്ചുപോയി! റുതുരാജിന്‍റെ സിക്സ് കൊണ്ട് കാറിന് ചളുക്കം, കമ്പനി നല്‍കുക അഞ്ച് ലക്ഷം; സംഭവമിങ്ങനെ

click me!