റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് കോണ്‍വെ, മറികടന്നത് ബാബര്‍ അസമിനെ

By Web Team  |  First Published Apr 30, 2023, 5:13 PM IST

144 മത്സരങ്ങളില്‍ നിന്നാണ് കോണ്‍വെ ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ചത്. 132 മത്സരങ്ങളില്‍ നിന്ന് 5000 റണ്‍സ് തികച്ച ക്രിസ് ഗെ‌യ്‌ല്‍ ആണ് ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 തികച്ചവരില്‍ ഒന്നാമത്.


ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മിന്നും പ്രകടനം തുടരുന്ന ഡെവോണ്‍ കോണ്‍വെക്ക് ടി20 റണ്‍വേട്ടയില്‍ റെക്കോര്‍ഡ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ചെന്നൈക്കായി അര്‍ധസെഞ്ചുറി നേടിയ കോണ്‍വെ ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ചു. ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 തികക്കുന്ന മൂന്നാമത്തെ ബാറ്ററാണ് കോണ്‍വെ.

144 മത്സരങ്ങളില്‍ നിന്നാണ് കോണ്‍വെ ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ചത്. 132 മത്സരങ്ങളില്‍ നിന്ന് 5000 റണ്‍സ് തികച്ച ക്രിസ് ഗെ‌യ്‌ല്‍ ആണ് ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 തികച്ചവരില്‍ ഒന്നാമത്. 143 മത്സരങ്ങളില്‍ 5000 തികച്ച ഇന്ത്യയുടെ കെ എല്‍ രാഹുല്‍ ആണ് രണ്ടാമത്. 144 മത്സരങ്ങളില്‍ 5000 തികച്ച കോണ്‍വെ മൂന്നാമതും 144 മത്സരങ്ങളില്‍ 5000 റണ്‍സിലെത്തി ഓസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷ് നാലാമതുമുള്ള ലിസ്റ്റില്‍ 145 മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അഞ്ചാമതാണ്.

Latest Videos

undefined

വീണ്ടുമൊരു ലോകകപ്പ് വർഷം; ഐപിഎല്ലില്‍ വിജയ് ശങ്കറിന്‍റെ 'വമ്പൻ ഷോ', ലക്ഷ്യം ഇന്ത്യൻ ടീമോ? മറുപടി ഇങ്ങനെ

89 ബാറ്റര്‍മാരാണ് ടി20 ക്രിക്കറ്റില്‍ ഇതുവരെ 5000 റണ്‍സ് തികച്ചിട്ടുള്ളത്. ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് തികച്ചവരില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി കോണ്‍വെയുടെ (44.41) അക്കൌണ്ടിലാണ്.  ബാബര്‍ അസമും(44.02), മുഹമ്മദ് റിസ്‌വാനും(43.95) പിന്നിലുണ്ട്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിറങ്ങും മുമ്പ് എട്ട് മത്സരങ്ങില്‍ 322 റണ്‍സടിച്ച കോണ്‍വെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

ഇന്ന് പുറത്താകാതെ 92 റണ്‍സടിച്ചതോടെ ശുഭ്മാന്‍ ഗില്ലിനെയും വിരാട് കോലിയെയും മറികടന്ന കോണ്‍വെ ഈ സീസണിലെ റണ്‍വേട്ടയില്‍ ഡൂപ്ലെസിക്ക് പിന്നാലെ 400 കടക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററായി. എട്ട് മത്സരങ്ങളില്‍ 414 റണ്‍സാണ് സീസണില്‍ കോണ്‍വെ അടിച്ചെടുത്തത്. 422 റണ്‍സുമായി ഡൂപ്ലെസി തന്നെയാണ് ഇപ്പോഴും ഒന്നാമത്.

click me!