ഇതോടെ മുന്‍ പ്രസ്താവന തിരുത്തിയ കോണ്‍വെ കരിയറിലെ ഏറ്റവും വലിയ ടി20 നേട്ടമാണിതെന്ന് വ്യക്തമാക്കി. ന്യൂസിലന്‍ഡിനായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടം നേടിയത് വളരെ സ്പെഷ്യലാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ കിരീടനേട്ടം കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്ന് പറയുന്നില്ലെന്നും എന്‍റെ ടി20 കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിതെന്നും കോണ്‍വെ പറഞ്ഞു.
അഹമ്മദാബാദ്: ഐപിഎല്‍ കിരീടം നേട്ടം കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് പറഞ്ഞ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെക്ക് കിവീസ് ആരാധകരില്‍ നിന്ന് വിമര്‍ശനം. തിങ്കളാഴ്ച അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ ഐപിഎല്ലിലെ അഞ്ചാം കിരീടം നേടിയത്. ഈ സീസണില്‍ ചെന്നൈയുടെ ടോപ് സ്കോറര്‍ കൂടിയായ കോണ്‍വെയുടെ ആദ്യ ഐപിഎല്‍ കിരീട നേട്ടം കൂടിയാണിത്.
എന്നാല്‍ വിജയത്തിന് പിന്നാലെ കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്ന് വിജയത്തെ കോണ്‍വെ വിശേഷിപ്പിച്ചത് കിവീസ് ആരാധകരെ ചൊടിപ്പിച്ചു. 2021ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു കോണ്‍വെ. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ വിമര്‍ശനം.
undefined
ഇതോടെ മുന്‍ പ്രസ്താവന തിരുത്തിയ കോണ്‍വെ കരിയറിലെ ഏറ്റവും വലിയ ടി20 നേട്ടമാണിതെന്ന് വ്യക്തമാക്കി. ന്യൂസിലന്‍ഡിനായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടം നേടിയത് വളരെ സ്പെഷ്യലാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ കിരീടനേട്ടം കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്ന് പറയുന്നില്ലെന്നും എന്‍റെ ടി20 കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിതെന്നും കോണ്‍വെ പറഞ്ഞു.
ഐപിഎല്‍ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകള്‍ നടത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്
കഴിഞ്ഞ സീസണിന്‍റെ അവസാനം ഐപിഎല്ലില്‍ കുറച്ചു മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി. അതുകൊണ്ട് ഐപിഎല്ലിന്‍റെ രുചിയറിയാന്‍ കഴിഞ്ഞു. സമ്മര്‍ദ്ദമെന്താല്‍ എന്താണെന്നും ടീം എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും തിരിച്ചറിയാനായി. ആദ് മത്സരം മതുതല്‍ ഓപ്പണിംഗിന് അവസരം ലഭിച്ചത് മികച്ച പ്രകടനം നടത്താന്‍ കാരണമായെന്നും കോണ്‍വെ പറഞ്ഞു.
സീസണില്‍ 16 മത്സരങ്ങളില്‍ 672 റണ്‍സടിച്ച കോണ്‍വെ ഈ സീസണിലെ റണ്‍വേട്ടയില്‍ ശുഭ്മാന്‍ ഗില്ലിനും ഫാഫ് ഡൂപ്ലെസിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഫൈനലില്‍ 25 പന്തില്‍ 47 റണ്‍സടിച്ച കോണ്‍വെ ആയിരുന്നു ചെന്നൈയുടെ ടോപ് സ്കോറര്‍.