ലഖ്‌നൗ ആദ്യം പതറി, പിന്നെ തിരിച്ചടി! മയേഴ്‌സിന് അര്‍ധ സെഞ്ചുറി; ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ വിജയലക്ഷ്യം

By Web Team  |  First Published Apr 1, 2023, 9:23 PM IST

പതിഞ്ഞ തുടക്കമായിരുന്നു ലഖ്‌നൗവിന്. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി.  സക്കറിയുടെ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാനുളള ശ്രമത്തില്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച്.


ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജെന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് കെയ്ല്‍ മയേഴ്‌സിന്റെ (38 പന്തില്‍ 73) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നിക്കോളാസ് പുരാന്‍ (21 പന്തില്‍ 36) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ആറ് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. 

പതിഞ്ഞ തുടക്കമായിരുന്നു ലഖ്‌നൗവിന്. നാലാം ഓവറിന്റെ അവസാന പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (8) മടങ്ങി.  സക്കറിയുടെ പന്ത് ലെഗ് സൈഡിലേക്ക് ഫ്‌ളിക്ക് ചെയ്യാനുളള ശ്രമത്തില്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച്. ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് രാഹുല്‍, സക്കറിയക്ക് മുന്നില്‍ കീഴടങ്ങുന്നത്. തുടര്‍ന്നെത്തിയ ദീപക് ഹൂഡ (14) നിരാശപ്പെടുത്തി. എന്നാല്‍ മയേഴ്‌സ് ഒരറ്റത്ത് അറ്റാക്ക് ചെയ്തുകളിച്ചു. 38 പന്തില്‍ ഏഴ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 73 റണ്‍സെടുത്തത്. മയേഴ്‌സിനെ അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കി. 

Latest Videos

തുടര്‍ന്നെത്തിയ  മാരര്‍കസ് സറ്റോയിനിസ് (12) നിരാശപ്പെടുത്തി. എന്നാല്‍ പുരാന്റെ ഇന്നിംഗ്‌സും അയൂഷ് ബദോനിയുടെ (ഏഴ് പന്തില്‍ 18) അവസാന ഓവര്‍ വെടിക്കെട്ടും ലഖ്‌നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ക്രുനാലിനൊപ്പം (15) കൃഷ്ണപ്പ ഗൗതം (6) പുറത്താവാതെ നിന്നു. 

ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍കസ് സ്‌റ്റോയിനിസ്, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, ജയ്‌ദേവ് ഉനദ്ഖട്, ആവേഷ് ഖാന്‍, മാര്‍ക്ക് വുഡ്. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, റിലീ റൂസ്സോ, മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

കൊല്‍ക്കത്തയുടെ മോഹങ്ങള്‍ക്ക് മീതെ മഴ കളിച്ചു! ആദ്യ ജയം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്
 

click me!