കെയ്ൻ വില്യംസണിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്; എത്തിച്ചത് കിടിലൻ ഓള്‍ റൗണ്ടറെ

By Web Team  |  First Published Apr 4, 2023, 9:22 PM IST

ഇതാദ്യമായാണ് ശനക ഐപിഎല്ലിന് എത്തുന്നത്. വലത് കാല്‍മുട്ടിന് പരിക്കേറ്റതിന് തുടര്‍ന്ന് വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ 13-ാം ഓവറിലായിരുന്നു വില്യംസണിന് പരിക്കേല്‍ക്കുന്നത്.


ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ കെയ്ൻ വില്യംസണ് പകരം ശ്രീലങ്ക താരം ദാസുൻ ശനകയെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റൻസ്. ശ്രീലങ്കയുടെ ടി 20 ടീം നായകനാണ് ശനക. 181 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്ന് 141.94 പ്രഹരശേഷിയില്‍ 3702 റണ്‍സും 8.8 എക്കോണണി റേറ്റില്‍ 59 വിക്കറ്റുകള്‍ നേടാനും ശനകയ്ക്ക് സാധിച്ചിട്ടുണ്ട്.

ഈ വര്‍ഷമാദ്യം ഇന്ത്യക്കെതികെയുള്ള ട്വന്‍റി 20 പരമ്പരയില്‍ 124 റണ്‍സെടുക്കാനും താരത്തിന് കഴിഞ്ഞു. ഇതാദ്യമായാണ് ശനക ഐപിഎല്ലിന് എത്തുന്നത്. വലത് കാല്‍മുട്ടിന് പരിക്കേറ്റതിന് തുടര്‍ന്ന് വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ 13-ാം ഓവറിലായിരുന്നു വില്യംസണിന് പരിക്കേല്‍ക്കുന്നത്.

Latest Videos

undefined

റുതുരാജ് ഗെയ്കവാദ് പൊക്കിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിച്ചു. പന്ത് സിക്‌സാവുന്നത് അദ്ദേഹം തടഞ്ഞെങ്കിലും കാല് കുത്തുന്നതില്‍ പിഴച്ചു. വേദനകൊണ്ട് പുളഞ്ഞ വില്യംസണ്‍ പിന്നീട് ബാറ്റ് ചെയ്യാനും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വില്യംസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് നന്ദി അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വില്യംസണ്‍ കുറിച്ചിട്ടതിങ്ങനെ... ''കഴിഞ്ഞ രണ്ട് ദിവസത്തില്‍ എനിക്ക് എല്ലാവിധ പിന്തുണയും തന്ന ഗുജറാത്ത് ടൈറ്റന്‍സിനോട് കടപ്പെട്ടിരിക്കുന്നു.

അതോടൊപ്പം കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. പരിക്കില്‍ നിന്ന് മോചിതനാവാനുള്ള യാത്രയിലാണ്, നാട്ടിലേക്ക് തിരിക്കുന്നു. നിങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.'' വില്യംസണ്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡിലെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോയും ഇപ്പോള്‍ വൈറലായിട്ടുണ്ട്. രു കാല് നിലത്ത് കുത്താതെ ക്രച്ചസിന്റെ സഹായത്തോടെയാണ് വില്യംസണ്‍ നടക്കുന്നത്. വേദനിപ്പിക്കുന്ന കാഴ്ച്ചയെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നത്. വില്യംസണ് എത്രത്തോളം വിശ്രമം വേണ്ടിവരുമെന്നുള്ള കാര്യം ഉറപ്പായിട്ടില്ല. എന്തായാലും പെട്ടന്ന് തിരിച്ചുവരാനാവട്ടെയെന്ന് ക്രിക്കറ്റ് ലോകം പ്രാര്‍ത്ഥിക്കുകയാണ്. 

മിന്നൽ വേഗത്തിലെത്തി പന്ത് സ്റ്റംമ്പില്‍ കൊണ്ട് പറന്നു; എന്നിട്ടും ഭാഗ്യം തുണച്ചത് വാര്‍ണറെ, ഷമിയുടെ ഗതികേട്!

click me!