10 വിക്കറ്റുകള്‍ നേടിയ ചെന്നൈയുടെ തന്നെ തുഷാര്‍ ദേഷ്പാണ്ഡെയാണ് രണ്ടാമത്. എന്നാല്‍ 12.49 ഇക്കണോമിയുണ്ട്. 11.24 ഇക്കണോമിയില്‍ 9 വിക്കറ്റ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് മൂന്നാമത്.
ചെന്നൈ: ഐപിഎല്‍ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിന് ഒരുപടി കൂടി അടുത്തിരുന്നു. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ ഇപ്പോള്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് നേടിയത്.
ഡല്‍ഹിക്ക് നഷ്ടമായ എട്ട് വിക്കറ്റുകളില്‍ മൂന്ന് വിക്കറ്റും വീഴ്ത്തിയത് മതീഷ പതിരാനയായിരുന്നു. ഇതോടെ ഈ സീസണില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറി പതിരാന. 16-20 ഓവറുകള്‍ക്കിടെ 12 വിക്കറ്റുകളാണ് പതിരാന സ്വന്തമാക്കിയത്. 7.86-ാണ് പതിരാനയുടെ ഇക്കണോമി.
undefined
10 വിക്കറ്റുകള്‍ നേടിയ ചെന്നൈയുടെ തന്നെ തുഷാര്‍ ദേഷ്പാണ്ഡെയാണ് രണ്ടാമത്. എന്നാല്‍ 12.49 ഇക്കണോമിയുണ്ട്. 11.24 ഇക്കണോമിയില്‍ 9 വിക്കറ്റ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് മൂന്നാമത്. ചെപ്പോക്കില്‍ ഡല്‍ഹിക്കെതിരെ, ചെന്നൈ സ്വന്തമാക്കുന്ന തുടര്‍ച്ചയായ ഏഴാം ജയമാണിത്.
മോശം തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത് 3.1 ഓവറില്‍ ഡല്‍ഹിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ (0), ഫിലിപ് സാള്‍ട്ട് (17), മിച്ചല്‍ മാര്‍ഷ് (5) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമാണുണ്ടായിരുത്. പിന്നീട് കീസില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ (27), റിലീ റൂസ്സോ (35) സഖ്യം 59 റണ്‍സ് കൂട്ടിചേര്‍ത്തു.
ദീപക് ചാഹര്‍ കളിക്കുന്നത് 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കാതെ! പണിയാകുമോ ടീം ഇന്ത്യക്ക്
ഇരുവരും നേരിയ പ്രതീക്ഷ ഡല്‍ഹിക്ക് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. മനീഷിനെ പതിരാന ഒരു യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വൈകാതെ റൂസ്സോ, ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. അക്സര്‍ പട്ടേലാണ് (21) പൊരുതി നോക്കിയ മറ്റൊരുതാരം. റിഫാല്‍ പട്ടേല്‍ (10), ലളിത് യാദവ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അമന്‍ ഹക്കീം ഖാന്‍ (2), കുല്‍ദീപ് യാദവ് (0) പുറത്താവാതെ നിന്നു. ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.