ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ന് അവര്‍ക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണിത്.
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപറ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഡല്‍ഹിയാവട്ടെ ലളിത് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ന് അവര്‍ക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണിത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ.
undefined
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, റിലീ റൂസ്സോ, യഷ് ദുള്‍, അമന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, ആന്റിജ് നോര്‍ജെ.
ഡല്‍ഹിയെ വിലകുറച്ചു കാണാന്‍ ചെന്നൈക്കാവില്ല. കാരണം കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് അവരുടെ പ്ലേ ഓഫ് സാധ്യത അടച്ചാണ് ഡല്‍ഹി ചെന്നൈക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. പഞ്ചാബിനെതിരെ 213 റണ്‍സടിച്ച ബാറ്റിംഗ് നിരയില്‍ പൃഥ്വി ഷായും ഫോമിലായിക്കഴിഞ്ഞു. മറുവശത്ത് കൊല്‍ക്കത്തയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇന്ന് ജയിച്ചാല്‍ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി ചെന്നൈക്ക് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാം.
ഐപിഎല്ലില്‍ 15 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യശസ്വി ജയ്‌സ്വാള്‍
തോറ്റാല്‍ നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലങ്ങള്‍ കാത്തിരിക്കണം. ഇന്ന് ചെന്നൈ തോല്‍ക്കുകയും നാളെ ആര്‍സിബിയും മുംബൈയും ജയിക്കുകയും ചെയ്താല്‍ പോയന്റ് പട്ടികയില്‍ ഇരു ടീമുകളും ചെന്നൈയെ മറികടക്കും. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്താവും.