അഞ്ചാം ഓവറിലാണ് കോണ്‍വെ മടങ്ങുന്നത്. തുടക്കം മുതല്‍ സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. മൂന്നാം ഓവറില്‍ പുറത്താവുന്നതില്‍ രക്ഷപ്പെടുകയും ചെയ്തു.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പതിഞ്ഞ തുടക്കം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ ഏഴ് പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. ഡേവോണ്‍ കോണ്‍വെയാണ് (10), റിതുരാജ് ഗെയ്കവാദ് (24) എന്നിവരാണ് പുറത്തായത്. അക്‌സര്‍ പട്ടേലിനാണ് രണ്ട് വിക്കറ്റുകളും. മൊയീന്‍ അലി (2), അജിന്‍ക്യ രഹാനെ (11) എന്നിവരാണ് ക്രീസില്‍.
അഞ്ചാം ഓവറിലാണ് കോണ്‍വെ മടങ്ങുന്നത്. തുടക്കം മുതല്‍ സ്വതസിദ്ധമായ രീതിയില്‍ കളിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. മൂന്നാം ഓവറില്‍ പുറത്താവുന്നതില്‍ രക്ഷപ്പെടുകയും ചെയ്തു. ഖലീല്‍ അഹമ്മദിന്റെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ട് കയ്യിലൊതുക്കിയിരുന്നു. എന്നാല്‍ ഖലീല്‍ മാത്രമാണ് അപ്പീല്‍ ചെയ്തത്. റിവ്യൂ കൊടുത്തതുമില്ല. വീഡിയോയില്‍ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അധികനേരം ക്രീസില്‍ തുടരാന്‍ കോണ്‍വെയ്ക്ക് സാധിച്ചില്ല. അക്‌സറിന്റെ ആദ്യ ഓവറില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഏഴാം ഓവറില്‍ അക്സറിനെ സിക്സര്‍ പറത്താനുള്ള ശ്രമത്തില്‍ ഗെയ്കവാദ് ലോംഗ് ഓഫില്‍ അമന്‍ ഹക്കീമിന് ക്യാച്ച് നല്‍കി.
undefined
നേരത്തെ, ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താാനണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. 11 കളിയില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ.
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, റിലീ റൂസ്സോ, അക്സര്‍ പട്ടേല്‍, അമന്‍ ഹക്കീം ഖാന്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, മതീഷ പതിരാന, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ.