അതെല്ലാം ഡ്രസിംഗ് റൂമില്‍ ഒതുങ്ങും, ഒന്നും പുറത്തുവിടില്ല! കൊല്‍ക്കത്തയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം ധോണി

By Web Team  |  First Published May 15, 2023, 2:24 PM IST

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി. തോല്‍വിയില്‍ ആരേയും കുറ്റപ്പെടുത്താനാവില്ലെന്ന് ധോണി മത്സരശേഷം പറഞ്ഞു.


ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുണ്ടായത്. 145 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയില്‍ കൊല്‍ക്കത്തയെ വിറപ്പിച്ചെങ്കിലും ഇതിന് ശേഷം റിങ്കു സിംഗ്-നിതീഷ് റാണ വെടിക്കെട്ടില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു ചെന്നൈ. ജയിച്ചിരുന്നെങ്കില്‍ പ്ലേ ഉറപ്പിക്കാമായിരുന്നു ചെന്നൈക്ക്. എന്നാല്‍ അപ്രതീക്ഷിത തോല്‍വി അവസാന മത്സരം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കി. 

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി. തോല്‍വിയില്‍ ആരേയും കുറ്റപ്പെടുത്താനാവില്ലെന്ന് ധോണി മത്സരശേഷം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തോല്‍വിയില്‍ ബാറ്റര്‍മാരേയൊ ബൗളര്‍മാരേയൊ കുറ്റപ്പെടുത്താനാവില്ല. അവര്‍ നന്നായി ശ്രമിച്ചു.  ഈര്‍പ്പവും പെട്ടന്ന് സാഹചര്യം മാറിയതുമാണ് തോല്‍വിക്ക് കാരണമായത്. ശിവം ദുബെയുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. അദ്ദേഹത്തിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ചും എങ്ങനെ ടെക്‌നിക്ക് മെച്ചപ്പെടുത്തണമെന്നുമെല്ലാം സംസാരിക്കാറുണ്ട്. 

Latest Videos

undefined

അദ്ദേഹത്തിന്റെ ഫോമില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. മധ്യ ഓവറികളില്‍ അദ്ദേഹം വലിയ ഇംപാക്റ്റ്് ഉണ്ടാക്കുന്നു. ഇതേ ഫോം തുടരാന്‍ അദ്ദേഹത്തിന് സാധിക്കും. ദീപക് ചാഹര്‍ കഴിവുള്ള ബൗളറാണ്. ദീപക് ചാഹര്‍ ഗെയിം വായിക്കാന്‍ കെല്‍പ്പുള്ള താരമാണ്. പന്ത് രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഫീല്‍ഡ് സെറ്റ് ചെയ്താല്‍ അതിനനുസരിച്ച് പന്തെറിയാനും ചാഹറിന് സാധിക്കുന്നു. ടീമിന് മുതല്‍ക്കൂട്ടാണ് അദ്ദേഹത്തിന്റെ പ്രകടനം.'' ധോണി പറഞ്ഞു.

ശോകമൂകം ഡ്രസ്സിംഗ് റൂം, വമ്പന്‍ തോല്‍വിയില്‍ നിരാശരായി സഞ്ജുവും സംഘവും; താരങ്ങളോട് സംസാരിച്ച് സംഗക്കാര-വീഡിയോ

ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ പതിഞ്ഞ തുടക്കത്തിന് ശേഷം ആറിന് 144 എന്ന സ്‌കോറിലെത്തുകയായിരുന്നു. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 68 റണ്‍സ് ചേര്‍ത്ത ശിവം ദുബെയും രവീന്ദ്ര ജഡേജയുമാണ് സിഎസ്‌കെയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഒരവസരത്തില്‍ 72-5 എന്ന നിലയിലായിരുന്നു ചെന്നൈ. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ 34 പന്തില്‍ 48 റണ്‍സെടുത്ത ദുബെയാണ് ടോപ് സ്‌കോറര്‍. ജഡേജ 24 പന്തില്‍ 20 എടുത്തും ദേവോണ്‍ കോണ്‍വേ 28 പന്തില്‍ 30 ആയും മടങ്ങി. വൈഭവ് അറോറയും ഷര്‍ദ്ദുല്‍ താക്കൂറും ഓരോ വിക്കറ്റ് നേടി.
 

click me!