കൊല്‍ത്ത നൈറ്റ് റൈഡേഴ്സിന് ഇരുട്ടടി! ശ്രേയസിന്റെ പരിക്കിന് പിന്നാലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറും പിന്മാറി

By Web Team  |  First Published Apr 4, 2023, 11:00 AM IST

പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ ഷാക്കിബ് കളിച്ചിരുന്നില്ല. ഷാക്കിബിനൊപ്പം മറ്റൊരു ബംഗ്ലാ താരമായ ലിറ്റണ്‍ ദാസും ആദ്യ മത്സരത്തിനുണ്ടായിരുന്നില്ല. അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിക്കേണ്ടതിനാലാണ് ഇരുവരും എത്താതിരുന്നത്.


കൊല്‍ക്കത്ത: ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും തിരിച്ചടി. അവരുടെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസല്‍ ഐപിഎല്ലിനെത്തില്ല. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കും വ്യക്തിപരമായ കാരണങ്ങളാലുമാണ് ഷാക്കിബിന്റെ പിന്‍മാറ്റം. താരലേലത്തില്‍ കൊല്‍ക്കത്ത ഒന്നരക്കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് ഷാകിബ്. ഇപ്പോള്‍ പകരക്കാരനെ തേടിക്കൊണ്ടിരിക്കുകയാണ് കൊല്‍ക്കത്ത. ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ഷാക്കിബ്. 

പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ ഷാക്കിബ് കളിച്ചിരുന്നില്ല. ഷാക്കിബിനൊപ്പം മറ്റൊരു ബംഗ്ലാ താരമായ ലിറ്റണ്‍ ദാസും ആദ്യ മത്സരത്തിനുണ്ടായിരുന്നില്ല. അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിക്കേണ്ടതിനാലാണ് ഇരുവരും എത്താതിരുന്നത്. ഒടു ടെസ്റ്റും ഇനി കളിക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമെ, ലിറ്റണ്‍ ടീമനൊപ്പം ചേരൂ. ഇന്ന് ആരംഭിക്കുന്ന ടെസ്റ്റ് എട്ടിനാണ് അവസാനിക്കുക. 50 ലക്ഷം രൂപയ്ക്കാണ് ലിറ്റണെ കൊല്‍ക്കത്ത ടീമിലെടുത്തിരുന്നത്.

Latest Videos

undefined

ശ്രേയസിന്റെ പരിക്ക് തന്നെ കൊല്‍ത്തത്ത് താങ്ങാനാവുന്നതിനും അപ്പുറമാണ്. സ്ഥിരം ക്യാപ്റ്റന്റെ അഭാവത്തില്‍ നിതീഷ് റാണയാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഡേവിഡ് വീസ്, ലോക്കി ഫെര്‍ഗൂസണ്‍, റഹ്മാനുള്ള ഗുര്‍ബാസ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി എന്നിവരാണ് ടീമിലെ മറ്റു ഓവര്‍സീസ് താരങ്ങള്‍. ആറിന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്: കൊല്‍ക്കത്ത ടീം: വെങ്കിടേഷ് അയ്യര്‍, റഹ്മാനുള്ള ഗുര്‍ബാസ്, ശ്രേയസ് അയ്യര്‍ (പരിക്ക്), നിതീഷ് റാണ, റിങ്കു സിംഗ്, മന്‍ദീപ് സിംഗ്, എന്‍ ജഗദീശന്‍, ലിറ്റണ്‍ ദാസ്, ആന്ദ്രെ റസല്‍, അനുകുല്‍ റോയ്, ഡേവിഡ് വീസ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ചക്രവര്‍ത്തി, താക്കൂര്‍, ലോക്കി ഫെര്‍ഗൂസണ്‍, ടിം സൗത്തി, ഹര്‍ഷിത് റാണ, ഉമേഷ് യാദവ്, വൈഭവ് അറോറ, കുല്‍വന്ത് ഖെജ്രോലിയ.

അത് മറന്നേക്കൂ! ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് ഡല്‍ഹി കാപിറ്റല്‍സിന് ആത്മവിശ്വാസം പകര്‍ന്ന് പോണ്ടിംഗ്

click me!