ലഖ്നൗ താരത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കി ലിവിംഗ്സ്റ്റോണിന് തന്നെയാണ് അവസാനം ചിരിക്കാൻ അവസരമുണ്ടായത്.
മൊഹാലി: പഞ്ചാബ് കിംഗ്സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റോണിന്‍റെ മൈഡ് ഗെയിമിന് ചുട്ടമറുപടി നല്‍കി ഇന്ത്യൻ യുവതാരം ആയുഷ് ബദോണി. മത്സരത്തില്‍ രാഹുല്‍ ചഹാര്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നത് കണ്ടിട്ടാണ് ശിഖര്‍ ധവാൻ ലിവിംഗ്സ്റ്റോണിന് പന്ത് നല്‍കിയത്. ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് സിംഗിള്‍ എടുത്തു. അടുത്ത പന്തില്‍ റിവേഴ്സ് സ്വീപ്പിനായി ബദോണി ഒരുങ്ങിയെങ്കിലും ആക്ഷന്‍റെ പാതി വഴിയായപ്പോള്‍ ലിവിംഗ്സ്റ്റോണ്‍ പിൻവലിഞ്ഞു.
തൊട്ടടുത്ത പന്ത് ഇംഗ്ലീഷ് താരം എറിയാനായി വന്നപ്പോള്‍ ബദോണിയാണ് മാറിയത്. ഇതോടെ ലഖ്നൗ താരത്തെ ലിവിംഗ്സ്റ്റോണ്‍ വളരെ രൂക്ഷമായി നോക്കുകയും ചെയ്തു. അടുത്ത പന്ത് ബദോണി ലിയാമിനെ അതിര്‍ത്തി കടത്തുകയും ചെയ്തു. എന്നാല്‍, ലഖ്നൗ താരത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കി ലിവിംഗ്സ്റ്റോണിന് തന്നെയാണ് അവസാനം ചിരിക്കാൻ അവസരമുണ്ടായത്. പഞ്ചാബ് കിംഗ്സിന് എതിരെ മൊഹാലിയില്‍ വമ്പൻ വിജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് കുറിച്ചത്.
undefined
ജയന്‍റ്‌സിന്‍റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പതറിയ പഞ്ചാബ് കിംഗ്സിന് 56 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 258 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി അഥർവ തെയ്ദെയും സിക്കന്ദർ റാസയും ലിയാം ലിവിംഗ്സ്റ്റണും സാം കറനും ജിതേഷ് ശർമ്മയും പൊരുതിയെങ്കിലും ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി.
Badoni vs Livingstone
pic.twitter.com/nwFtXgaXgy
പക്ഷേ, പഞ്ചാബ് കിംഗ്സിനെ പഞ്ചറാക്കി കൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് സാധിച്ചില്ല. പഞ്ചാബ് കിംഗ്സിനെതിരെ 56 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയിയില്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം കൈവിടാതിരുന്നത്. രാജസ്ഥാന് +0.939 റണ്‍ റേറ്റുള്ളപ്പോള്‍ ലഖ്നൗവിന് +0.841 നെറ്റ് റണ്‍റേറ്റാണുള്ളത്.
കലിപ്പനായ ഗൗതം ഗംഭീര്‍ അതാ ചിരിക്കുന്നു! ആരാധകരെ ഞെട്ടിച്ച് അങ്ങനെയാരു സംഭവമുണ്ടായി; വീഡിയോ കാണാം