ഫാഫും കോലിയും ആര്‍സിബിയും ഈ ചിത്രം പങ്കുവെച്ചതോടെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, മൂന്ന് താരങ്ങള്‍ നില്ക്കുന്ന ചിത്രമായിട്ടും ആരാധകരുടെ കണ്ണ് പോയത് പിന്നിലെ മേശയിലിരിക്കുന്ന ആളിലേക്കാണ്.
ബംഗളൂരു: ആര്‍സിബിയുടെ ഏറ്റവും കടുത്ത ആരാധകരില്‍ ഒരാളാണ് ബോളിവുഡ് താരവും വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ. ടീമിന്റെ മത്സരങ്ങള്‍ കാണാനും പ്രചോദിപ്പിക്കാനും അനുഷ്ക സ്ഥിരം എത്താറുമുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് വൈറലാകുന്നത്. വിരാട് കോലിയും ഒപ്പം ആര്‍സിബി നായകനുമായ ഫാഫ് ഡുപ്ലസിസ് എന്നിവരുമൊത്തുള്ള ചിത്രമാണ് അനുഷ്ക പങ്കുവെച്ചത്. ടീം ഗ്രീൻ എന്ന് കുറിച്ചാണ് അനുഷ്ക ചിത്രം ഇന്‍സ്റ്റ സ്റ്റോറിയാക്കിയത്.
ഫാഫും കോലിയും ആര്‍സിബിയും ഈ ചിത്രം പങ്കുവെച്ചതോടെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, മൂന്ന് താരങ്ങള്‍ നില്ക്കുന്ന ചിത്രമായിട്ടും ആരാധകരുടെ കണ്ണ് പോയത് പിന്നിലെ മേശയിലിരിക്കുന്ന ആളിലേക്കാണ്. ടീം ഇന്ത്യയുടെ പരിശീലകനും ഇതിഹാസ താരവുമായി രാഹുല്‍ ദ്രാവിഡിനെയാണ് ആരാധകര്‍ കണ്ടെത്തിയത്. അതേസമയം, ആദ്യ കളിയില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ തകര്‍ന്നതിന് മറുപടി കൊടുക്കാനാണ് ആര്‍സിബി ലക്ഷ്യമിടുന്നത്.
Did anyone notice rahul dravid in the back?
— akash Lal (@thebeardguy17)
undefined
തോൽവി ശീലമാക്കിയ കൊൽക്കത്തയും സ്ഥിരത പുലർത്താനാവാത്ത ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുമ്പോള്‍ നേരിയ മുന്‍തൂക്കം ബാംഗ്ലൂരിന് തന്നെയാണ്. എട്ടാം റൗണ്ട് മത്സരത്തിനിറങ്ങുമ്പോൾ ഇരുടീമിനും ആശങ്കയാണ് കൂടുതൽ. റിങ്കു സിംഗിന്റെ അവിശ്വസനീയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ഗുജറാത്തിനെ തോൽപിച്ചതിന് ശേഷം ഇറങ്ങിയ നാല് കളിയിലും കൊൽക്കത്ത തോറ്റു. ഏഴ് കളിയിൽ അഞ്ച് വ്യത്യസ്ത ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷിച്ചിട്ടും രക്ഷയില്ല. മുൻനിര ബാറ്റർമാരുടെ മെല്ലപ്പോക്കിനൊപ്പം പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നഷ്ടമായതും കൊൽക്കത്തയ്ക്കാണ്.
17 വിക്കറ്റാണ് പവര്‍ പ്ലേയില്‍ മാത്രം കൊല്‍ക്കത്തക്ക് ഇതുവരെ നഷ്ടമായത്. റണ്‍ റേറ്റാകട്ടെ 7.80 മാത്രവും. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ കൊല്‍ക്കത്ത എട്ട് വിദേശ കളിക്കാരെയും പരീക്ഷിച്ചു കഴിഞ്ഞു. അവസാന രണ്ടുകളിയും ജയിച്ചെങ്കിലും വിരാട് കോലി, ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്വെൽ എന്നിവരെ അമിതമായി ആശ്രയിക്കുന്നു എന്നുള്ളതാണ് ആര്‍സിബിയുടെ പ്രശ്നം. പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ ഡുപ്ലെസി ഇംപാക്ട് പ്ലെയറായി തുടരും, കോലി ക്യാപ്റ്റനായും. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും നന്നായി പന്തെറിയുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനാവുന്നില്ല.