ശിവം ദുബെ (52), റുതുരാജ് ഗെയ്കവാദ് (47) എന്നിവരാണ് ചെന്നൈനിരയില്‍ തിളങ്ങിയത്. അഞ്ചാമതായി ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിന് റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഇതോടെ ഒരു മോശം റെക്കോര്‍ഡ് ലിസ്റ്റിലും റായുഡു ഉള്‍പ്പെട്ടു.
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെട്ടിരുന്നു. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. യശ്വസി ജയ്‌സ്‌വാളിന്റെ അര്‍ധ സെഞ്ചുറി കരുത്തിലാണ് രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.
ശിവം ദുബെ (52), റുതുരാജ് ഗെയ്കവാദ് (47) എന്നിവരാണ് ചെന്നൈനിരയില്‍ തിളങ്ങിയത്. അഞ്ചാമതായി ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിന് റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഇതോടെ ഒരു മോശം റെക്കോര്‍ഡ് ലിസ്റ്റിലും റായുഡു ഉള്‍പ്പെട്ടു. ഈ സീസണില്‍ ഇംപാക്റ്റ് പ്ലയറായി കളിച്ച് അഞ്ചാം തവണയാണ് ഒരു താരം റണ്‍സെടുക്കാതെ പുറത്താവുന്നത്. ഡല്‍ഹി കാപിറ്റല്‍സിന്റെ പൃഥ്വി ഷാ ഇത്തരത്തില്‍ രണ്ട് തവണ പുറത്തായി.
undefined
രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് പൃഥ്വി ഷാ റണ്‍സെുക്കാതെ പുറത്താവുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അനുകൂല്‍ റോയ് ഡല്‍ഹിക്കെതിരെ പൂജ്യത്തിന് പുറത്തായിരുന്നു. മുംബൈ ഇന്ത്യന്‍സ് താരം നെഹല്‍ വധേരയ്ക്കും ഇതേ അനുഭവമുണ്ടായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലായിരുന്നു ഇത്.
അതേസമയം, ചെന്നൈക്കെതിരായ മത്സരം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കുന്നത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 43 പന്തില്‍ 77 റണ്‍സാണ് ജയ്‌സ്‌വാള്‍ കുറിച്ചത്. 15 പന്തില്‍ 34 റണ്‍സെടുത്ത ധ്രുവ് ജുറലിന്റെ പ്രകടനവും നിര്‍ണായകമായി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശിവം ദുബെ (52), റുതുരാജ് ഗെയ്ക്‌വാദ് (47) എന്നിവരാണ് ചെന്നൈക്കായി പൊരുതി നോക്കിയത്. രാജസ്ഥാന്റെ ആദം സാംപ മൂന്ന് വിക്കറ്റുകളുമായി മിന്നി തിളങ്ങി.