കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പം മുംബൈയുടെ പുത്തന്‍ താരോദയം! ആകാശ് കൂടെ കൂട്ടിയത് 14 വര്‍ഷം മുമ്പത്തെ റെക്കോര്‍ഡ്

By Web Team  |  First Published May 25, 2023, 8:08 AM IST

അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇത്രയും തന്നെ റണ്‍സും നേടാന്‍ ആകാശിനായി. തന്റെ ആദ്യ ഓവറില്‍ പ്രേരക് മങ്കാദിനെ പുറത്താക്കിയാണ് ആകാശ് തുടങ്ങിയത്. എന്നാല്‍ താരം അമ്പരപ്പിക്കുമെന്ന് ആരാധകര്‍ കരുതയില്ല.


ചെന്നൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയപ്പോള്‍ പുതിയൊരു താരോദയത്തിനുകൂടിയാണ് ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. ആകാശ് മധ്‌വാള്‍ ഇരുപത്തിയൊന്‍പതുകാരനാണ് മുംബൈയുടെ രക്ഷകനായത്.

അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇത്രയും തന്നെ റണ്‍സും നേടാന്‍ ആകാശിനായി. തന്റെ ആദ്യ ഓവറില്‍ പ്രേരക് മങ്കാദിനെ പുറത്താക്കിയാണ് ആകാശ് തുടങ്ങിയത്. എന്നാല്‍ താരം അമ്പരപ്പിക്കുമെന്ന് ആരാധകര്‍ കരുതയില്ല. ആയുഷ് ബദോനിയേയും നിക്കോളാസ് പുരാനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി ആകാശ് തന്റെ പ്രഹരശേഷി വ്യക്തമാക്കി. രവി ബിഷ്‌ണോയ്, മൊഹ്‌സന്‍ ഖാന്‍ എന്നിവരെക്കൂടി പുറത്താക്കിയപ്പോള്‍ ആകാശ് വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍മാത്രം.

Latest Videos

undefined

ഇതോടെ ചില റെക്കോര്‍ഡുകളും താരത്തിന്റെ അക്കൗണ്ടിലായി. ഐപിഎല്‍ ചരിത്രില്ലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി അനില്‍ കുബ്ലേയുടെ റെക്കോര്‍ഡിനൊപ്പം. അല്‍സാരി ജോസഫ് (6/12), സൊഹൈല്‍ തന്‍വീര്‍ (6/14), ആഡം സാംപ (6/19) എന്നിവരാണ് മികച്ച പ്രകടനം നടത്തിയ ആദ്യ മൂന്ന് ബൗളര്‍മാര്‍. പ്ലേ ഓഫിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതുതന്നെ. ഡഗ് ബോളിഞ്ചര്‍ (4/13), ജസ്പ്രിത് ബുമ്ര (4/14), ധവാല്‍ കുല്‍ക്കര്‍ണി (4/14) എന്നിവര്‍ ആകാശിന് താഴെയാണ്.

മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന അണ്‍ക്യാപ്ഡ് താരവും ആകാശ് തന്നെ. അങ്കിത് രജ്പുത് (5/14), വരുണ്‍ ചക്രവര്‍ത്തി (5/20), ഉമ്രാന്‍ മാലിക്ക് (5/25) എന്നിവരും പട്ടികയിലുണ്ട്.

ഇതും കോലിക്കുള്ള മറുപടിയോ? കെ എല്‍ രാഹുലിന്‍റെ സെലിബ്രേഷന്‍ അനുകരിച്ച് നവീന്‍ ഉള്‍ ഹഖ്

മത്സരത്തിലെ താരമായതും ആകാശ് ആയിരുന്നു. ഈയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡുകാരനായ ആകാശ് മത്സരത്തിന് ശേഷം പറഞ്ഞു. ആകാശിന്റെ ബൗളിംഗ് മികവില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കി. ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ആകാശ് ഏഴ് കളിയില്‍ നിന്ന് വീഴ്ത്തിയത് 13വിക്കറ്റാണ്.

click me!