തുറന്നുപറച്ചില്‍ കുറച്ച് കടുത്തു! സഞ്ജു സാംസണ് പിന്നാലെ അശ്വിനും പെട്ടു

By Web Team  |  First Published Apr 13, 2023, 10:43 PM IST

അശ്വിന് പിഴശിക്ഷ വിധിച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.7 ലംഘിച്ചതിനാണ് അശ്വിന് പിഴശിക്ഷ വിധിച്ചത്. മാച്ച് ഫീയുടെ 25 ശതമാനമാണ് അശ്വിന് പിഴയായി നല്‍കേണ്ടത്.


ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അംപയര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. മത്സരത്തിനിടെ അന്തരീക്ഷത്തിലെ ഈര്‍പ്പം കാരണം അംപയര്‍മാര്‍ പന്ത് മാറ്റിയ സംഭവമാണ് അശ്വിനെ ചൊടിപ്പിച്ചത്. ഈര്‍പ്പം കാരണം പന്തുമാറ്റുന്ന സംഭവം ഞാന്‍ മുമ്പൊരിക്കല്‍ കണ്ടിട്ടില്ലെന്നായിരുന്നു അശ്വിന്റെ കുറ്റപ്പെടുത്തല്‍. 

അശ്വിന്‍ മത്സരശേഷം പറഞ്ഞതിങ്ങനെ... ''ഫീല്‍ഡിംഗ് ടീമായിരുന്ന ഞങ്ങള്‍ പന്ത് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നില്ല. അംപയര്‍മാരുടെ താല്‍പര്യപ്രകാരമാണ് പന്ത് മാറ്റിയത്. സ്വന്തം നിലയില്‍ അംപയര്‍മാര്‍ പന്ത് മാറ്റിയത് അത്ഭുതകരമാണ്. ഇതൊരിക്കലും  അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ അംപയറോട് ചോദിച്ചപ്പോള്‍ പറ്റുമെന്നാണ് അവര്‍ പറഞ്ഞത്.'' അശ്വിന്‍ വ്യക്തമാക്കി. എന്നാല്‍ തുറന്നുപറച്ചില്‍ കുറച്ച് പ്രശ്‌നമായി.

Latest Videos

undefined

ഇപ്പോള്‍ അശ്വിന് പിഴശിക്ഷ വിധിച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.7 ലംഘിച്ചതിനാണ് അശ്വിന് പിഴശിക്ഷ വിധിച്ചത്. മാച്ച് ഫീയുടെ 25 ശതമാനമാണ് അശ്വിന് പിഴയായി നല്‍കേണ്ടത്. തനിക്ക് പറ്റിയ പിഴവ് അശ്വിന്‍ അംഗീകരിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു. മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ അശ്വിന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ബാറ്റിങ് ലൈനപ്പില്‍ നേരത്തെ ഇറങ്ങിയ താരം 22 പന്തില്‍ നിന്ന് 30 റണ്‍സ് നേടി ടീം സ്‌കോറില്‍ കാര്യമായ സംഭാവന നല്‍കിയിരുന്നു. ബോളിങ്ങില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനും ബിസിസിഐ നേരത്തെ പിഴശിക്ഷ വിധിച്ചിരുന്നു. കുറഞ്ഞ ഓവര്‍നിരക്കിനാണ് ശിക്ഷ വിധിച്ചത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ടീമിന്റെ സീസണിലെ ആദ്യ കുറ്റമായതിനാല്‍ 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തിയത്.

ലിറോയ് സാനേയുടെ മുഖത്തിടിച്ചു! സാദിയോ മാനേക്കെതിരെ നടപടി സ്വീകരിച്ച് ബയേണ്‍ മ്യൂണിക്ക്

click me!