ഐപിഎല്‍ പ്ലേ ഓഫ്; സമയ മാറ്റവുമായി ബിസിസിഐ

By Web Team  |  First Published Apr 29, 2019, 4:55 PM IST

നിലവിൽ രാത്രി മത്സരങ്ങൾ എട്ട് മണിക്കാണ് തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പ്ലേ ഓഫ് മത്സരങ്ങൾ ഏഴ് മണിക്ക് തുടങ്ങിയിരുന്നു. 
 


മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മേയ് ഏഴിന് തുടങ്ങുന്ന പ്ലേ ഓഫ് മത്സരങ്ങൾ ഏഴരയ്ക്കാവും ആരംഭിക്കുക. എട്ട് മണിക്ക് തുടങ്ങുന്ന നിലവിലെ മത്സരങ്ങളില്‍ ചിലത് പന്ത്രണ്ട് മണിക്കും അവസാനിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 

ആദ്യ ക്വാളിഫയര്‍ മെയ് ഏഴിന് ചെന്നൈയില്‍ നടക്കും. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും 8, 10 തിയതികളിലായി വിശാഖപട്ടണത്ത് നടക്കും. മെയ് 12ന് ഹൈദരാബാദിലാണ് കലാശപ്പോര്. ചെന്നൈയില്‍ നടത്താന്‍ നേരത്തെ നിശ്‌ചയിച്ചിരുന്ന ഫൈനല്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. 

Latest Videos

ഐപിഎല്‍ വനിതാ ടി20 പ്രദര്‍ശന മത്സരങ്ങളുടെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 6, 8, 9, 11 തിയതികളിലായി ജയ്‌പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. മെയ് എട്ടിന് 3.30നും ബാക്കി ദിവസങ്ങളില്‍ 7.30നുമാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. 11-ാം തിയതിയാണ് ഫൈനല്‍ നടക്കുക. 

click me!